മുക്കത്ത് ഹോട്ടല്‍ ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഹോട്ടലുടമ ദേവദാസിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് യുവതിയുടെ കുടുംബം. യുവതിക്ക് പ്രതിയില്‍ നിന്ന് ആദ്യമായി മോശം അനുഭവം ഉണ്ടായതിന്റെ ഡിജിറ്റല്‍ തെളിവുകളാണ് കുടുംബം പുറത്തുവിട്ടത്.
വാട്‌സ് ആപ്പിലുടെയാണ് ഹോട്ടലുടമ യുവതിയോട് ആദ്യം മോശമായി പെരുമാറിയത്. സംഭവം ഉണ്ടയതിനെ തുടര്‍ന്ന് ഹോട്ടലിലെ ജോലി അവസാനിപ്പിക്കാന്‍ യുവതി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇനി അത്തരം രീതിയില്‍ പെരുമാറില്ലെന്ന് ഇയാള്‍ പറഞ്ഞതോടെ യുവതി ക്ഷമിക്കുകയായിരുന്നു. പിന്നാലെയാണ് പ്രതി യുവതി താമസിക്കുന്ന സ്ഥലത്തെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന് കുടുംബം പറയുന്നു.
അതേസമയം പീഡനശ്രമം തടയുന്നതിനിടെ താമസസ്ഥലത്തിന്റെ ഒന്നാം നിലയില്‍നിന്ന് യുവതി ചാടുകയായിരുന്നു. പരിക്കേറ്റ യുവതി ചികിത്സയിലാണ്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. രാത്രി 11 മണിയോടെയാണ് മുക്കത്തെ സങ്കേതം ഹോട്ടലിന്റെ ഉടമ ദേവദാസും കൂട്ടുപ്രതികളായ കോഴിക്കോട് കക്കോടി സ്വദേശി റിയാസ്, മാവൂര്‍ ചൂലൂര്‍ സ്വദേശി സുരേഷ് എന്നിവരും ഹോട്ടലിലെ ജീവനക്കാരിയായ യുവതിയുടെ താമസസ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് ഹോട്ടലുടമ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.
കേസില്‍ ഒന്നാംപ്രതിയായ ദേവദാസിനെ കഴിഞ്ഞദിവസമ കുന്ദംകുളത്തുനിന്ന് പൊലീസ് പിടികൂടി.