കോഴിക്കോട്: മുക്കത്ത് പ്ലസ് ടു വിദ്യാര്‍ഥിനി മരിച്ച നിലയില്‍. കാരശേരി പഞ്ചായത്തിലെ കൊടിയത്തൂരില്‍ ഗോതമ്പ് റോഡ് പാലക്കുഴിയില്‍ ജയപ്രകാശ് -റജുല ദമ്പതികളുടെ മകള്‍ അനന്യ(17) ആണ് മരിച്ചത്.
വീട്ടിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടത്. തോട്ടുമുക്കം സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയാണ് അനന്യ.
അസ്വാഭാവിക മരണത്തിന് മുക്കം പൊലീസ് കേസെടുത്തു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി.