• Mon. Dec 1st, 2025

24×7 Live News

Apdin News

മുഖ്യമന്ത്രിക്ക് പുതിയ കാര്‍ വാങ്ങാന്‍ 1.10 കോടി രൂപ അനുവദിച്ചു

Byadmin

Dec 1, 2025



തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പുതിയ കാര്‍ വാങ്ങാന്‍ 1.10 കോടി രൂപ അനുവദിച്ച് ധനവകുപ്പ്.തുക അനുവദിച്ച് ധനവകുപ്പ് ഉത്തരവിറങ്ങി.

അധിക ഫണ്ടായാണ് തുക അനുവദിച്ചത്.നിലവില്‍ മുഖ്യമന്ത്രി ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങള്‍ക്ക് പകരമായാണ് പുതിയ വാഹനം വാങ്ങാനുള്ള അനുമതി.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാണ് മുഖ്യമന്ത്രിക്കായി പുതിയ കാര്‍ വാങ്ങാന്‍ പണം അനുവദിച്ചത്.പത്ത് ലക്ഷം രൂപയില്‍ കൂടുതലുള്ള ബില്ലുകള്‍ പാസാക്കാന്‍ ധനവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്ന ട്രഷറി നിയന്ത്രണം നിലനില്‍ക്കെയാണ് തുക അനുവദിച്ചത്.

 

By admin