മുഖ്യമന്ത്രി പങ്കെടുത്ത എല്‍ഡിഎഫ് പരിപാടിക്ക് പിന്നാലെ ആംബുലന്‍സിനെ പോലും കടത്തി വിടാന്‍ സാധിക്കാതെ കനത്ത ഗതാഗതക്കുരുക്കില്‍ കുടുങ്ങി കോട്ടയം. പരിപാടിക്ക് എത്തിയ ബസ്സുകള്‍ റോഡില്‍ നിറഞ്ഞ് മണിക്കൂറുകള്‍ നീണ്ട രൂക്ഷമായ ഗതാഗതക്കുരുക്കാണ് കോട്ടയം നഗരത്തില്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ പരിപാടി മുന്നില്‍ കണ്ട് ആവശ്യത്തിന് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലത്ത് വിന്യസിപ്പിച്ചിട്ടില്ലായിരുന്നു. ആംബുലന്‍സുകള്‍ ഉള്‍പ്പെടെ കുരുക്കില്‍പ്പെട്ടു കിടക്കുകയാണ്. ഇതോടൊപ്പം നിര്‍ത്താതെ പെയ്യുന്ന ശക്തമായ മഴയും ട്രാഫിക് നിയന്ത്രണത്തില്‍ പ്രതിസന്ധിയായി മാറിയിട്ടുണ്ട്.