• Fri. Sep 19th, 2025

24×7 Live News

Apdin News

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം; സംഭവം രാജ്യാന്തര കോൺക്ലേവ് വേദിക്കരികിൽ

Byadmin

Sep 19, 2025



 

കോവളം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി പ്രതിഷേധം. കോവളത്ത് ഔദ്യോഗിക പരിപാടിക്കെത്തിയ മുഖ്യമന്ത്രി ചടങ്ങുനടക്കുന്ന വേദിയിലേക്ക് വരുന്ന വാഹനത്തിനു മുന്നിൽ ചാടി പത്തോളം പേർ കരിങ്കൊടികാണിക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രകടനം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ഇവരെ കസ്റ്റഡിയിലെടുത്തു.
ബ്ലൂടൈഡ്‌സ് എന്ന പേരിൽ കോവളത്ത് ഇന്നും നാളെയും നടക്കുന്ന രാജ്യാന്തര കോൺക്ലേവിനിടെയാണ് ഈ സംഭവം. 17 യൂറോപ്യൻ രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന, രണ്ടു പ്രധാനകേന്ദ്ര മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയാണ് ബ്ലൂടൈഡ്‌സ് കോൺക്ലേവ്. യൂറോപ്യൻ യൂണിയൻ, കേന്ദ്ര സർക്കാർ, സംസ്ഥാന സർക്കാർ സംയുക്ത പരിപാടികോവളം ലീലാ റാവിസ് ഹോട്ടലിലാണ് പിപാടി. മുഖ്യമന്ത്രിയായിരുന്നു ഉദ്ഘാടകൻ. കേന്ദ്ര തുറമുഖ വകുപ്പുമന്ത്രി സർബാനന്ദ സോനോവാൾ, കേന്ദ്ര ഫിഷറീസ് വകുപ്പുമന്ത്രി രാജീവ് രഞ്ജൻ സിങ്, കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ഭാരതത്തിലെ യൂറോപ്യൻ യൂണിയൻ അംബാസഡർ ഹെർവ് ഡെൽഫിൻ തുടങ്ങിയവർ പങ്കെടുക്കുന്ന കോൺക്ലേവിന്റെ വേദിയിലാണ് മുഖ്യമന്ത്രിക്ക് കരിങ്കൊടി.
സംഭവം ഈ അന്താരാഷ്‌ട്ര കോൺക്ലേവിന്റെ സുരക്ഷയെക്കുറിച്ചും പോലീസിന്റെ നിലപാടിനെക്കുറിച്ചുമുള്ള ഉത്കണ്ഠ വളർത്തുന്നതാണ്.

By admin