• Fri. Oct 31st, 2025

24×7 Live News

Apdin News

മുഖ്യമന്ത്രി പിണറായി വിജയന്‍ ഖത്തറില്‍

Byadmin

Oct 31, 2025



ദോഹ: മുഖ്യമന്ത്രി പിണറായി വിജയന്‍ ഖത്തറില്‍.ദോഹ ഹമദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍, എംബസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പ്രവാസി സംഘടനാ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, നോര്‍ക്ക ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിക്ക് ഒപ്പമുണ്ട്. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന മലയാളോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

ഖത്തര്‍ നേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.ഷറാട്ടന്‍ ഹോട്ടലില്‍ നടക്കുന്ന പരിപാടിയില്‍ ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിലെ വ്യാപാര, വാണിജ്യ പ്രമുഖരും വിവിധ സംഘടനാ ഭാരവാഹികളുമായും ആശയവിനിമയം നടത്തും.

 

By admin