• Sat. May 24th, 2025

24×7 Live News

Apdin News

മുഖ്യമന്ത്രി മലക്കം മറിഞ്ഞു,ദേശീയപാത വികസനം വികസന നേട്ടമായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

Byadmin

May 24, 2025


തിരുവനന്തപുരം : ദേശീയപാത നിര്‍മ്മാണത്തില്‍ കേരളത്തിന് ബന്ധമില്ലെന്ന് കഴിഞ്ഞ ദിവസം പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയപാത വികസനം വികസന നേട്ടമായി സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തിറക്കി! ദേശീയ പാത നിര്‍മ്മാണ ഘട്ടത്തില്‍ സാങ്കേതിക തകരാര്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ നാഷണല്‍ ഹൈവേ അതോറിറ്റി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഈ പ്രശ്‌നങ്ങളുടെ പേരില്‍ ദേശീയ പാത ആകെ തകര്‍ന്നു എന്ന് കാണേണ്ടതില്ല. പ്രശ്‌നങ്ങള്‍ പരിഹരിച്ച് പോകാന്‍ സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കും.

ദേശീയ പാത നിര്‍മാണവുമായ ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ വീഴ്ചയാണ് എന്ന് സ്ഥാപിക്കാന്‍ ശ്രമമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ നാഷണല്‍ ഹൈവേ അതോറിറ്റി സംസ്ഥാനം വിട്ടു പോയിരുന്നു. ദേശിയപാതയോട് യുഡിഎഫ് സര്‍ക്കാര്‍ സ്വീകരിച്ചത് നിര്‍ഭാഗ്യകരമായ സമീപനമാണ്. എല്‍ഡിഎഫ് സര്‍ക്കാരാണ് നാഷണല്‍ ഹൈവേ അതോറിറ്റിയെ തിരികെ വിളിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദേശീയപാത വികസനം നല്ല നിലയില്‍ നടക്കുന്നുണ്ട്. അപ്പോഴാണ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഇതില്‍ ഗൗരവമായ പരിശോധന നടത്തും. അത് കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് അല്ല നടത്തുന്നത്. ദേശീയ പാതയുടെ നിര്‍മാണ പ്രശ്‌നങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ തലയില്‍ വെക്കാന്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

 



By admin