ചെന്നൈ: തമിഴ് ബിഗ് ബോസ് അവതാരകനായ വിജയ് സേതുപതി നടത്തിയ ഒരു പരാമര്‍ശം മുഖ്യമന്ത്രി വിജയിനെതിരെയാണെന്ന വിമര്‍ശനം ഉയരുകയാണ്. ഇതോടെ വിജയ് സേതുപതിക്കെതിരെ വലിയ ട്രോളുകള്‍ നിറയുകയാണ്.
നേതൃത്വം എന്തെന്നറിയാത്ത വാഗ്ദാനം നല്‍കരുതെന്നും പ്രശ്നം ഉണ്ടാകുമ്പോള്‍ എതിരാളികളെ വിമര്‍ശിച്ച് ഓടിപ്പോകുന്നതല്ല നേതൃത്വമെന്നും വിജദയ് സേതുപതി നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
രണ്ട് ഗ്രൂപ്പായി തിരിച്ച ശേഷം അതില്‍ ഒരു ഗ്രൂപ്പിന്റെ നേതാവിനോട് ഒരു നേതാവിന്റെ ഗുണഗണങ്ങള്‍ വര്‍ണ്ണിക്കുന്നതിനിടയില്‍ ആണ് മുഖ്യമന്ത്രി വിജയിനെതിരെ എന്ന രീതിയില്‍ വിജയ് സേതുപതി ഒരു കമന്‍റ് നടത്തിയത്.
ക്രമസമാധാനം, ലഹരിക്കടത്ത്, വൈദ്യുതി പ്രതിസന്ധി എന്നീ വിഷയങ്ങളില്‍ വിജയ് സര്‍ക്കാര്‍ വലിയ ചോദ്യങ്ങള്‍ നേരിടുന്നുണ്ട്. എന്നാല്‍ ഇതില്‍ ഡിഎംകെ സര്‍ക്കാരിനെ കുറ്റപ്പെടുത്തി രക്ഷപ്പെടാനാണ് വിജയ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.