മുംബൈ : മുഗൾ ആക്രമണകാരിയായ ഔറംഗസേബിനെ മഹാനെന്ന് വിളിക്കുകയും പ്രകീർത്തിക്കുകയും ചെയ്ത മഹാരാഷ്‌ട്രയിലെ സമാജ്‌വാദി പാർട്ടി നേതാവ് അബു അസ്മിക്കെതിരെ കേസ്. താനെയിലാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഔറംഗസേബിന്റെ ഭരണകാലത്ത് ഇന്ത്യ ശരിക്കും ഒരു സ്വർണ്ണ പക്ഷിയായിരുന്നുവെന്ന് ആസ്മി പറഞ്ഞു.
നടൻ വിക്കി കൗശലിന്റെ ‘ഛാവ’ എന്ന ചിത്രം ഈ ദിവസങ്ങളിൽ ബോക്സ് ഓഫീസിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുകയും ഇടതുപക്ഷ ജിഹാദി ചരിത്രകാരന്മാർ ഗൂഢാലോചനയുടെ ഭാഗമായി അടിച്ചമർത്തപ്പെട്ട യഥാർത്ഥ ചരിത്രം ഈ ചിത്രത്തിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നുമുണ്ട്. ഈ ചിത്രത്തിലൂടെ സാംബാജി മഹാരാജ് എന്ന കഥാപാത്രത്തെയും സ്വാതന്ത്ര്യം നേടുന്നതിനായി അവസാന ശ്വാസം വരെ അദ്ദേഹം മുഗളർക്കെതിരെ എങ്ങനെ പോരാടി എന്നതിനെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്.
എന്നാൽ ചിത്രം വിജയിച്ചതിന്റെ പരിഭ്രാന്തിയിലാണ് അബു വീണ്ടും മുഗളൻമാരുടെ കള്ളക്കഥകളുമായി രംഗത്ത് വന്നത്. ഔറംഗസേബിനെക്കുറിച്ചുള്ള സത്യം സിനിമയിലൂടെ വെളിപ്പെട്ടതിന് ശേഷം ഔറംഗസേബിന്റെ ഭക്തൻ അബു ആസ്മി വ്യത്യസ്തമായ ഒരു ആശയം തന്നെയാണ് തന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തിയത്. ഔറംഗസീബ് വളരെ മഹാനായിരുന്നുവെന്ന് അബു ആസ്മി പറഞ്ഞു. അദ്ദേഹത്തിന്റെ ഭരണകാലത്ത് ഇന്ത്യ ഒരു സ്വർണ്ണ പക്ഷിയായിരുന്നു. ഔറംഗസേബിന്റെ ഭരണകാലത്ത് ഇന്ത്യയുടെ ജിഡിപി 24 ശതമാനമായിരുന്നുവെന്ന് ആസ്മി പറഞ്ഞു.
മഹാരാഷ്‌ട്രയുടെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പ്രകോപനപരമായ പ്രസ്താവനയാണ് അബു അസ്മി നടത്തിയത്. പ്രസംഗം വിവാദമായതോടെ എസ്പി നേതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് സംസ്ഥാന ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ ആവശ്യപ്പെട്ടു. ആസ്മിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം എസ്പി നേതാവ് അബു ആസ്മി ഇപ്പോഴും കീഴടങ്ങിയിട്ടില്ല.
തന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധം ഉയർന്നിട്ടും ക്ഷമാപണം നടത്തുന്നതിനുപകരം സിനിമയിൽ ചരിത്രം തെറ്റായി പഠിപ്പിക്കുകയാണെന്ന് അബു ആസ്മി അവകാശപ്പെട്ടു. ഔറംഗസീബിനെ ഒരു ക്രൂരനായ ഭരണാധികാരിയായി ഞാൻ കണക്കാക്കുന്നില്ലെന്നാണ് ഇയാളുടെ പക്ഷം.
അതേ സമയം എസ് പി മേധാവി അഖിലേഷ് യാദവ് നിരവധി തവണ മുഗൾ ആക്രമണകാരികളെ പരസ്യമായി പ്രശംസിച്ചിട്ടുണ്ട്. ഇതേ രീതിയിൽ തന്നെ മഹാരാഷ്‌ട്രയിലെ സ്വന്തം പാർട്ടിയുടെ നേതാവായ അബു ആസ്മിയും മുഗൾ ആക്രമണകാരിയായ ഔറംഗസേബിനോടുള്ള തന്റെ സ്നേഹം പ്രകടിപ്പിക്കുകയും അദ്ദേഹത്തെ മഹാനെന്ന് വിളിക്കുകയും ചെയ്തത് അണികൾക്കിടയിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാക്കുന്നുണ്ട്.