മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക മന്ത്രിസഭാ യോഗം തുടങ്ങി. പുനരധിവാസത്തിനായുള്ള കരട് പദ്ധതി രേഖ ചീഫ് സെക്രട്ടറി അവതരിപ്പിക്കും. പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിനു വേണ്ടിയുള്ള പ്രത്യേക സമിതി രൂപീകരിക്കും. വീടുവെക്കുന്നതിന് സഹായം വാഗ്ദാനം ചെയ്തവരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തും.
പുനര്‍നിര്‍മ്മാണത്തിന് വേണ്ടി സ്ഥലം ഏറ്റെടുക്കല്‍, നിര്‍മാണ പ്രവൃത്തികള്‍ എന്നിവയെക്കുറിച്ചുള്ള തീരുമാനം ഇന്നുണ്ടാകും.
പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തവരുടെ യോഗം വിളിക്കും. ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടികയുമായി ബന്ധപ്പെട്ടുണ്ടായ പരാതികളും മന്ത്രിസഭയുടെ പരിഗണനിലുണ്ട്.