മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് 260.56 കോടി സഹായമനുവദിച്ച് കേന്ദ്രം. കേരളമുള്‍പ്പടെ ഒന്‍പത് സംസ്ഥാനങ്ങള്‍ക്കാണ് ദുരിതാശ്വാസ സഹായം അനുവദിച്ചത്. 4645.60 കോടി രൂപയാണ് യോഗം അനുവദിച്ചത്.
അസം, കേരളം, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് സഹായം. ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതല സമിതിയുടേതാണ് നടപടി.
വയനാട് പുനര്‍നിര്‍മ്മാണത്തിനായി വിദഗ്ദ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2221 കോടി രൂപയാണ് കേരളം അവശ്യപ്പെട്ടത്. ഇത് അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നായിരുന്നു കേന്ദ്രം ആദ്യഘട്ട ചര്‍ച്ചകളില്‍ അറിയിച്ചിരുന്നത്. സമാന ആവശ്യം അന്തിഘട്ട ചര്‍ച്ചയിലും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായി നടത്തിയ ചര്‍ച്ചയില്‍ ചീഫ് സെക്രട്ടറി ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, 260.56 കോടി രൂപ കേന്ദ്രം വയനാടിനായി അനുവദിച്ചിരിക്കുന്നത്.
അതേസമയം, പ്രളയ ദുരന്തം നേരിട്ട അസമിന് 1270.788 കോടിയും അനുവദിച്ചിട്ടുണ്ട്.