• Tue. Sep 23rd, 2025

24×7 Live News

Apdin News

മുണ്ടക്കൈ – ചൂരല്‍മല: മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള വീടു നിര്‍മാണം നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശം

Byadmin

Sep 23, 2025



വയനാട്: ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായ മുണ്ടക്കൈ – ചൂരല്‍മല നിവാസികളായിരുന്നവരുടെ പുനരധിവാസത്തിനായി മുസ്ലിം ലീഗ് നേതൃത്വത്തിലുള്ള വീടു നിര്‍മാണം നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശം. മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയത്.

ലാന്‍ഡ് ഡെവലപ്‌മെന്റ് പെര്‍മിറ്റ് നടപടിക്രമം പാലിക്കാതെയാണ് നിര്‍മാണം എന്ന് കാട്ടി സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു. പിന്നാലെ പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദര്‍ശിച്ച് നിര്‍മാണം നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശം നല്‍കി.

നിര്‍മാണം തുടര്‍ന്നാല്‍ സ്റ്റോപ്പ് മെമ്മോ നല്‍കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഇതിനെതിരെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

 

By admin