• Sat. Oct 4th, 2025

24×7 Live News

Apdin News

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് 260 കോടി രൂപ കൂടി അനുവദിച്ച് കേന്ദ്രം

Byadmin

Oct 2, 2025



ന്യൂഡൽഹി: മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിന് കേന്ദ്ര സഹായമായി. 260 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേരളമുൾപ്പടെ ഒൻപത് സംസ്ഥാനങ്ങൾക്ക് കേന്ദ്രം ദുരിതാശ്വാസ സഹായം അനുവദിച്ചു. 4645.60 കോടി രൂപയാണ് ആഭ്യന്തര മന്ത്രി അമിത്ഷായുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അനുവദിച്ചത്.

അസം, കേരളം, മധ്യപ്രദേശ്, ഒഡീഷ, രാജസ്ഥാൻ, ഉത്തർപ്രദേശ്, ബിഹാർ, ഛത്തീസ്ഗഢ്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കാണ് സഹായം. അസമിന് 4645 കോടി രൂപയാണ് ദുരിതാശ്വാസ സഹായമായി പ്രഖ്യാപിച്ചത്.

തിരുവനന്തപുരം ഉള്‍പ്പെടെ 11 നഗരങ്ങള്‍ക്ക് അര്‍ബന്‍ ഫ്‌ളഡ് റിസ്‌ക് മാനേജ്‌മെന്റ് പദ്ധതി പ്രകാരം 2444.42 കോടി രൂപയും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.ചൂരൽമല- മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട് 526 കോടി രൂപ കേന്ദ്രം നേരത്തെ അനുവദിച്ചിരുന്നു.

By admin