• Fri. Sep 19th, 2025

24×7 Live News

Apdin News

മുണ്ടിനീര് പടരുന്നു, തൃക്കുന്നപ്പുഴ ഗവ. എല്‍പി സ്‌കൂളിന് 21 ദിവസം അവധി നല്‍കി ജില്ലാ കളക്ടര്‍

Byadmin

Sep 18, 2025



ആലപ്പുഴ: തൃക്കുന്നപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവന പരിധിയില്‍പെടുന്ന തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാല്‍ സെപ്റ്റംബര്‍ 19 മുതല്‍ 21 ദിവസം സ്‌കൂളിന്
അവധി നല്‍കി ജില്ലാ കളക്ടര്‍ ഉത്തരവായി. ചെറിയ കുട്ടികളിലെ അസുഖ വ്യാപന സാധ്യത കണക്കിലെടുത്താണിത്. വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേര്‍ന്ന് നടത്തണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.

 

By admin