
ആലപ്പുഴ: മാരാരിക്കുളം സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തില്‍ 21 ദിവസം സ്‌കൂളിന് അവധി നല്‍കി.ഈ ദിവസങ്ങളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും
ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ നിര്‍വഹിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കി.
വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്നു പിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും നടപടികള്‍ സ്വീകരിക്കണമെന്ന് കളക്ടര്‍ പറഞ്ഞു.