മുലപ്പൊഴിയില്‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. അഞ്ചുതെങ്ങ് സ്വദേശികളായ മൈക്കിള്‍, ജോസഫ് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. വള്ളത്തില്‍ ഉണ്ടായിരുന്ന മറ്റ് മൂന്നുപേര്‍ രക്ഷപ്പെട്ടിരുന്നു. ഇന്ന് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തിനും സാധ്യതയുണ്ട്. ഇന്നലെയാണ് മത്സ്യ ബന്ധനത്തിനായി പോയ ബോട്ട് അപകടത്തില്‍ പെട്ടത്.