• Thu. Sep 11th, 2025

24×7 Live News

Apdin News

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.പി. തങ്കച്ചന്‍ അന്തരിച്ചു; അന്ത്യം വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന്

Byadmin

Sep 11, 2025



കൊച്ചി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന പി.പി. തങ്കച്ചന്‍(86) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.

മുന്‍ കെപിസിസി പ്രസിഡന്റായിരുന്ന പി.പി. തങ്കച്ചന്‍, 19911995ലെ കെ. കരുണാകരന്‍ മന്ത്രിസഭയില്‍ സ്പീക്കറായും 19951996ലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ കൃഷിവകുപ്പ് മന്ത്രിയായും 19962001ലെ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചീഫ് വിപ്പായും പ്രവര്‍ത്തിച്ചു.

2004 ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായതോടെ യുഡിഎഫ് കണ്‍വീനറായ തങ്കച്ചന്‍ 2018 വരെ ഈ പദവി തുടര്‍ന്നു. 1982ല്‍ പെരുമ്പാവൂരില്‍ നിന്നാണ് പി.പി. തങ്കച്ചന്‍ ആദ്യമായി നിയമസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.

By admin