
കോഴിക്കോട്: ബിജെപി ദേശീയ കൗൺസിൽ അംഗം പി.സി മോഹനൻ മാസ്റ്റർ ( 76 ) ഇന്നു രാവിലെ അന്തരിച്ചു. കർഷക മോർച്ച ദേശീയ സെക്രട്ടറി, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി, കോഫി ബോർഡ് വൈസ് ചെയർമാൻ, ബത്തേരി സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ ചുമതലകൾ വഹിച്ച അദ്ദേഹം ബിജെപിയുടെ ആദ്യത്തെ വയനാട് ജില്ല പ്രസിഡന്റ് ആയിരുന്നു.
സംസ്കാര ചടങ്ങുകൾ നാളെ 11 മണിക്ക് ബത്തേരി കോളിയാടിയിലുള്ള വസതിയിലെ വീട്ടുവളപ്പിൽ നടക്കും. ജനസംഘത്തിന്റെ കാലം മുതൽ തന്നെ മോഹനൻ മാസ്റ്റർ പാർട്ടിയിൽ സജീവമായിരുന്നു. അധ്യാപകനായിരുന്ന അദ്ദേഹം കോടയാട് സ്കൂളിൽ നിന്നും ഹെഡ്മാസ്റ്ററായി വിരമിച്ചു. സത്യദേവിയാണ് ഭാര്യ.