കൊച്ചി ; ഗോന്ധ്ര കലാപത്തെയും , തീവ്രവാദത്തെയും വെള്ളപൂശാൻ ശ്രമിച്ച പൃഥ്വിരാജ് ചിത്രം എമ്പുരാനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയരുന്നത് . ഇടത് – ജിഹാദി സഖ്യമാകട്ടെ പൃഥ്വിയെ പിന്തുണയ്‌ക്കുകയാണ് .ഇത്തരത്തിൽ പൃഥ്വിരാജിനെ പിന്തുണച്ച് ഹൈബി ഈഡൻ എംപിയും രംഗത്തെത്തിയിരുന്നു.
‘ഇന്ത്യ ഒരുത്തന്റെയും തന്തയുടെ വകയല്ല, നട്ടെL’ എന്ന കുറിപ്പോടെ സുപ്രിയ മേനോനും പൃഥ്വിരാജ് സുകുമാരനുമൊപ്പമുള്ള ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്. തിരക്കഥാകൃത്ത് മുരളി ഗോപിയെയും സുപ്രിയയയെയും പൃഥ്വിരാജിനെയും പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. എന്നാൽ ചിത്രത്തിലെ നായകൻ മോഹൻലാലിനെ എംപി പോസ്റ്റിൽ ടാഗ് ചെയ്തിട്ടില്ല.
എന്നാൽ ഇപ്പോൾ ഹൈബി ഈഡന്റെ ഈ പോസ്റ്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ക്രിസ്ത്യൻ സംഘടനയായ കാസ . മുനമ്പംകാർ നിവേദനവുമായി വീട്ടിലോട്ട് വരുന്നു എന്നറിഞ്ഞപ്പോൾ നിവേദനം മേടിച്ചു അലമാരിയിൽ വെയ്‌ക്കാൻ വേലക്കാരിയെ ഏർപ്പാടാക്കിയിട്ട് പേടിച്ച് രാവിലെ തന്നെ മുങ്ങിയ ആളാണ് നട്ടെല്ലിന്റെ കാര്യം പറയുന്നതെന്നാണ് കാസ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് .
‘ അണ്ണൻ തന്നെ ഇതു പറയണം
മുനമ്പംകാർ നിവേദനവുമായി വീട്ടിലോട്ട് വരുന്നു എന്നറിഞ്ഞപ്പോൾ നിവേദനം മേടിച്ചു അലമാരിയിൽ വെയ്‌ക്കാൻ വേലക്കാരിയെ ഏർപ്പാടാക്കിയിട്ട് പേടിച്ച് രാവിലെ തന്നെ മുങ്ങിയ അണ്ണനാണ് നട്ടെല്ലിന്റെ കാര്യം പറയുന്നത്.
പൊന്നണ്ണാ ആദ്യം പാണക്കാട് പണയം വച്ചിരിക്കുന്ന ആ സാധനം എടുത്ത് സ്ഥാനത്ത് തന്നെ ഫിറ്റ് ചെയ്തു ഡൽഹിയിലേക്ക് ചെന്ന് വഖഫ് നിയമ ഭേദഗതിയെ പിന്തുണച്ച് സ്വന്തം നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയല്ല എന്ന് തെളിയിക്കു……… അല്ലെങ്കിൽ അണ്ണന്റെ കാര്യം പോക്കാണ്.‘ എന്നാണ് കാസയുടെ ഫേസ്ബുക്ക് പോസ്റ്റ്.