• Tue. Aug 26th, 2025

24×7 Live News

Apdin News

മുന്നറിയിപ്പുകള്‍ അവഗണിച്ച് വെള്ളച്ചാട്ടത്തില്‍ ഇറങ്ങി; വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യൂട്യൂബറെ കാണാതായി

Byadmin

Aug 25, 2025


ഒഡീഷയിലെ കോരാപുട്ട് ജില്ലയിലെ ദുഡുമ വെള്ളച്ചാട്ടത്തില്‍ യൂട്യൂബര്‍ ഒഴുക്കില്‍പ്പെട്ടു. ബെര്‍ഹാംപൂരില്‍ നിന്നുള്ള 22കാരനായ യൂട്യൂബര്‍ സാഗര്‍ കുണ്ടു എന്നയാളാണ് ആണ് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം.

അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒപ്പമുണ്ടായിരുന്നവര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയെങ്കിലും അതെല്ലാം അവഗണിച്ച് വെള്ളച്ചാട്ടത്തിന് നടുവില്‍ നിന്ന് വീഡിയോ പകര്‍ത്തുന്നതിനിടെ പെട്ടെന്ന് ഇയാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ക്യാമറമാനായ സുഹൃത്ത് അഭിജിത് ബെഹ്‌റയും അപകടത്തില്‍പ്പെട്ട സാഗറിന്റെ കൂടെ ഉണ്ടായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് കോരാപുട്ടിലെ ലാംതട്ട് പ്രദേശത്ത് അണക്കെട്ടിന്റെ താഴെയുള്ള ആളുകള്‍ക്ക് അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെയിലാണ് സാഗര്‍ ഒറ്റപ്പെട്ടത്. അധികനേരം ബാലന്‍സ് ചെയ്യാനാകാതെ അദ്ദേഹം ഒഴുക്കില്‍പ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങളും ഒഡിആര്‍എഫ് ടീമുകളും സാഗറിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

By admin