
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിലെ മുന്‍ഷി പരമ്പരയിലൂടെ ശ്രദ്ധേയനായ മുന്‍ഷി ഹരി എന്നറിയപ്പെട്ട എന്‍ എസ് ഹരീന്ദ്രകുമാര്‍(52) അന്തരിച്ചു. തലസ്ഥാനത്തെ തിരുമല സ്വദേശിയാണ്.
ഒരു യാത്ര കഴിഞ്ഞ് തിരുവനന്തപുരം ഇലിപ്പോടുള്ള വീട്ടിലേക്ക് നടന്നു പോകവേ റോഡരികില്‍ കുഴഞ്ഞു വീണു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
രാഷ്‌ട്രപതിയുടെ അവാര്‍ഡ് ഉള്‍പ്പെടെ നേടിയിട്ടുണ്ട്. തിരുവനന്തപുരത്തെ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു ഹരീന്ദ്രകുമാര്‍.