• Wed. Dec 18th, 2024

24×7 Live News

Apdin News

മുന്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു ചികിത്സയ്‌ക്കായി കോട്ടക്കലില്‍

Byadmin

Dec 18, 2024



കോട്ടയ്‌ക്കല്‍: മുന്‍ ഉപരാഷ്‌ട്രപതി എം. വെങ്കയ്യനായിഡു ചികിത്സയ്‌ക്കും വിശ്രമത്തിനുമായി കോട്ടക്കല്‍ ആര്യവൈദ്യശാലയില്‍ എത്തി. ഭാര്യ എം. ഉഷയും ഒപ്പമുണ്ട്.

കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാര്യര്‍, സിഇഒ: കെ. ഹരികുമാര്‍, ട്രസ്റ്റിയും അഡീഷണല്‍ ചീഫ് ഫിസിഷനുമായ ഡോ. കെ. മുരളീധരന്‍, ഷൈലജാ മാധവന്‍കുട്ടി, ആശുപത്രി സൂപ്രണ്ട് ഡോ. പി.ആര്‍. രമേശ്, പിആര്‍ഒ എം.ടി. രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി.എം. വാര്യരുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീമായിരിക്കും 14 ദിവസത്തെ ആയുര്‍വേദ ചികിത്സയ്‌ക്ക് നേതൃത്വം നല്‍കുക.

 

By admin