• Mon. Mar 17th, 2025

24×7 Live News

Apdin News

മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഡോ. ദേബേന്ദ്ര പ്രധാന്‍ അന്തരിച്ചു;

Byadmin

Mar 17, 2025


ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായിരുന്ന ഡോ. ദേബേന്ദ്ര പ്രധാന്‍(83) അന്തരിച്ചു. കേന്ദ്രവിദ്യാഭ്യാസമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ പിതാവാണ്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ധര്‍മ്മേന്ദ്ര പ്രധാന്റെ ദല്‍ഹിയിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.
1988 മുതല്‍ 1997 വരെ ബിജെപി ഒഡീഷ സംസ്ഥാന അധ്യക്ഷനായിരുന്ന ദേബേന്ദ്ര പ്രധാന്‍, ഒഡീഷയില്‍ പാര്‍ട്ടിക്ക് അടിത്തറ സൃഷ്ടിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചു. 1998ലും 1999ലും ദേവ്ഗഡ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് എംപിയായി. അടല്‍ ബിഹാരി വാജ്‌പേയി മന്ത്രിസഭയില്‍ ഉപരിതല, കൃഷി വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു.
ഡോ. ദേബേന്ദ്ര പ്രധാന്റെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. പാര്‍ട്ടിക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത നേതാവായിരുന്നു ദേബേന്ദ്ര പ്രധാന്‍. ഒഡീഷയില്‍ പാര്‍ട്ടിയെ കെട്ടിപ്പെടുക്കുന്നതില്‍ അദ്ദേഹം നേതൃത്വം വഹിച്ചു. എംപിയായും കേന്ദ്രമന്ത്രിയായും അദ്ദേഹം നല്‍കിയ സേവനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ഏറെ ദുഖിതനാണെന്നും പ്രധാനമന്ത്രി പറഞ്ഞു.



By admin