രമേശ് ചെന്നിത്തല
തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ പ്രക്രിയയാണ്. അത് ഏറ്റവും സുതാര്യമായി നടത്തുകയെന്നതാണ് സ്വതന്ത്രഭരണഘടനാസ്ഥാ പനമായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ജോലി. എന്നാല്‍ കഴിഞ്ഞ കുറേക്കാലങ്ങളായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഇതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ജനാധിപത്യം ആസൂത്രിതമായി അട്ടിമറിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തന്നെ കൂട്ടുനില്‍ക്കുന്ന അവസ്ഥയിലെത്തി നില്‍ക്കുന്നു ഇന്ത്യന്‍ ജനാധിപത്യം. ജനാധിപത്യത്തിന്റെ ആസൂത്രിതമായ അട്ടിമറി വ്യാപകമായി ചര്‍ച്ചചെയ്യപ്പെടുന്നത് ഇപ്പോഴാണ്. പക്ഷേ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി തെളിവു സഹിതം പുറത്തുകൊണ്ടുവന്ന വോട്ട് ചോരി ആദ്യം കണ്ടെത്തിയത് കേരളത്തില്‍ തന്നെയായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2021ല്‍ അവസാന വോട്ടര്‍പട്ടിക പരിശോ ധിക്കുമ്പോഴാണ് കേരളത്തിലെ വോട്ടര്‍ പട്ടികയില്‍ നടന്ന ഗൗരവമായ വ്യാജവോട്ട് വര്‍ധന ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് 2021 മാര്‍ച്ച് 17 ന് കെ.പി.സി.സി ആസ്ഥാ നത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് ഈ വെട്ടിപ്പിന്റെ വിശദമായ വിവരങ്ങള്‍ ഞാന്‍ പുറത്തുവിട്ടത്. പല വോട്ടര്‍മാരുടെയും ഫോട്ടോയും വിലാസവും ഉയോ ഗിച്ച് പല പല ബുത്തുകളില്‍ കള്ളവോട്ടുകള്‍ സൃഷ്ടിക്കപ്പെട്ടിരിരുന്നു. വ്യത്യസ്ത ഐ.ഡി കാര്‍ഡുകളും വിതരണം ചെയ്യപ്പെട്ടിരുന്നു. ഇതേ പോലെ ലക്ഷക്കണ ക്കിന് വ്യാജ വോട്ടുകളാണ് സൃഷ്ടിക്കപ്പെട്ടിരുന്നത്.
സംസ്ഥാനത്ത് വ്യാപകമായി ഇത് പോലെ കള്ളവോട്ട് സൃഷ്ടിക്കപ്പെട്ടതിന്റെ വിവരങ്ങളും ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ തന്നെ പുറത്തു വിട്ടിരുന്നു. സത്യത്തില്‍ ഈ കണക്കുകള്‍ മഞ്ഞുമലയുടെ അഗ്രം മാത്രമായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 140 മണ്ഡലങ്ങളിലും യു.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ അമ്പരപ്പിക്കുന്ന തരത്തിലുള്ള വോട്ട് ഇരട്ടിപ്പുകളും കള്ള വോട്ടുകളുമാണ് കണ്ടെത്തിയത്. ആകെ 4. 34 ലക്ഷം വോട്ട് ഇരട്ടിപ്പുകളോ വ്യാജ വോട്ടുകളോ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ കണ്ടെത്തി. വ്യക്തമായ തെളിവുകളോടെ തിരഞ്ഞെടുപ്പു കമ്മിഷന് പരാതി നല്‍കിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു.
ഇതില്‍ 38,000 വോട്ടുകള്‍ ഇരട്ട വോട്ടുകളാണെന്ന് ഒടുവില്‍ തിരഞ്ഞെടുപ്പു കമ്മിഷന്‍ സമ്മതിച്ചു. ശേഷിക്കുന്നവയുടെ കാര്യത്തില്‍ സാങ്കേതിക പരിമിതികള്‍ കാരണം പരിശോധിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും തിരഞ്ഞെടുപ്പു കമ്മിഷന്‍ നിലപാടെടുത്തു. തുടര്‍ന്ന് ഹൈകോടതി ഇരട്ടിപ്പായി കണ്ടെത്തിയ വോട്ടുകള്‍ നീക്കം ചെയ്യാനും കള്ളവോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പു വരുത്താനും 2021 മാര്‍ച്ച് 31 ന് ഉത്തരവിട്ടു. ഇതനുസരിച്ച് എത്ര വോട്ടുകള്‍ നീക്കം ചെയ്തു എന്ന് ഇപ്പോഴും വ്യക്തമല്ല. തിരഞ്ഞെടുപ്പു കമ്മിഷന്‍ ഇത് സംബന്ധിച്ച് അറിയിപ്പൊന്നും ഞങ്ങള്‍ക്ക് നല്‍കിയില്ല. യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ അന്ന് കണ്ടെത്തുകയും തെളിവ് സഹിതം കമ്മിഷന് കൈമാറുകയും ചെയ്ത 4.34 ലക്ഷം വ്യാജ വോട്ടുകള്‍ക്കപ്പുറം ഏതാണ്ട് 10 ലക്ഷത്തിലേറെ വ്യാജവോട്ട് സൃഷ്ടിക്കപ്പെട്ടിട്ടുണ്ടാകാം എന്നാണ് അന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും യു.ഡി എഫും കണക്കു കൂട്ടിയത്. ഒരു തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഇത് ആവശ്യത്തിലേറെ മതിയാകും. അതാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്നത്. ഇതുവരെയും ഇതുമായി ബന്ധപ്പെട്ട കാതലായ ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഇനിയും ഉത്തരം നല്‍കിയില്ല. ആരാണ് ഈ വ്യാജവോട്ടുകള്‍ ചേര്‍ത്തത്, എത്രയെണ്ണം നിക്കം ചെയ്തു തുടങ്ങി കമ്മിഷനോടു ചോദിച്ച ചോദ്യങ്ങള്‍ ഇപ്പോഴും ഉത്തരം കിട്ടാതെ അവശേഷിക്കുകയാണ്.
ഈ അട്ടിമറിക്കു കാരണക്കാരെ കണ്ടെത്താനുമായില്ല. ഈ 4.34 ലക്ഷം വോട്ടര്‍മാര്‍ക്കു എന്തു സംഭവിച്ചു എന്ന കാര്യത്തിലും ഇനിയും ഉത്തരമില്ല. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലും ഈ വ്യാജ വോട്ടര്‍മാര്‍ ഉണ്ടാകുമോ എന്നും അറിയില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് പല തവണ ചാദ്യമുന്നയിച്ചിട്ടും കമ്മിഷന്‍ ഇക്കാര്യത്തില്‍ ഒരക്ഷരം മിണ്ടുന്നില്ല. മറുപടി തരേണ്ട ഉത്തരവാദിത്തം തെരഞ്ഞെടുപ്പ് കമ്മിഷനുണ്ട്.
കേരളത്തില്‍ നടന്ന ഇത്തരമൊരു പ്രതിഭാസത്തിന്റെ അതിഭീകരമായ ഒരു തുടര്‍ച്ചയാണ് ഇപ്പോള്‍ രാജ്യമൊട്ടാകെ നടന്നതായി മനസിലാകുന്നത്. രാഹുല്‍ ഗാന്ധി മുന്നോട്ടു വെച്ച തെളിവുകള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിഷധിക്കാവുന്നതല്ല. തെരഞ്ഞെടുപ്പ് കമ്മിഷന്‍ തുടക്കം മുതല്‍ക്കേ എന്തൊക്കെയോ മറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും പക്ഷപാതപരമായി പെരുമാറുന്നു എന്നും വ്യക്തം. ഡേറ്റാ അനാലിസിസിന് മെഷിന്‍ റിഡബിള്‍ ഫോര്‍ മാറ്റില്‍ വോട്ടര്‍ ലിസ്റ്റ് ആവശ്യപ്പെട്ടപ്പോള്‍ പകരം ലോഡ് കണക്കിന് പ്രിന്റുകളാണ് കമ്മിഷന്‍ നല്‍കിയത്. ബാലറ്റ് പേപ്പര്‍ ഒഴിവാക്കി മെഷിന്‍ വോട്ടിങിനു വേണ്ടി വാദിക്കുന്ന കമ്മിഷനാണ് നിസാരമായി സോഫ്റ്റ് കോപ്പി നല്‍കുന്നതിനു പകരം ഈ പണി ചെയ്തത്. ഇതിന്റെ സാംഗത്യം വളരെ ലളിതമാണ്. തിരഞ്ഞെടുപ്പ് കമ്മിഷന് എന്തൊക്കെയോ മറയ്ക്കാനുണ്ട്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ചട്ടുകമാണ്. അങ്ങനെ ആ ഭരണഘടനാസ്ഥാപനത്തെ ചട്ടുകമാക്കുന്നതിനു വേണ്ടിയാണ് സര്‍ക്കാര്‍ സെലക്ഷന്‍ ലിസ്റ്റില്‍ നിന്നും ചിഫ് ജസ്റ്റിസിനെ ഒഴിവാക്കി കാബിനറ്റ് മന്ത്രിയെ പകരം ചേര്‍ത്തത്.
മഹാരാഷ്ട്രയിലും കര്‍ണാടകയിലും ഹരിയാനയിലുമൊക്കെ വ്യാജവോട്ടര്‍മാരെ അധികം ചേര്‍ത്താണ് വോട്ടര്‍പട്ടിക ഉണ്ടാക്കി ജനാധിപത്യം അട്ടിമറിച്ചതെങ്കില്‍ ബിഹാറില്‍ വ്യത്യസ്തമായ നിലപാടാണ് ബിജെപിയും കമ്മിഷനും സ്വീകരിച്ചത്. കാരണം ഈ വ്യാജവോട്ടര്‍ പരിപാടി പ്രതിപക്ഷം കണ്ടെത്തി. പകരം ബിഹാറില്‍ 65 ലക്ഷം വോട്ടര്‍മാരെ നിര്‍ദാക്ഷിണ്യം വെട്ടിമാറ്റാനായിരുന്നു തീരുമാനം. എതിര്‍പാര്‍ട്ടിക്കാരെയും ന്യൂനപക്ഷങ്ങളെയും വെട്ടിമാറ്റുന്നതിലൂടെ വീണ്ടും ജനാധിപത്യത്തെ അട്ടിമറിച്ച് വിജയം കണ്ടെത്താനുള്ള നീക്കം പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടലിലൂടെ കോടതിയില്‍ എത്തുകയും കോടതി ഇക്കാര്യത്തില്‍ ശക്തമായ നിലപാട് എടുക്കുകയും ചെയ്തു. ഈ കള്ളത്തരം കാട്ടുന്ന എല്ലാ തിരഞ്ഞടുപ്പ് കമ്മിഷണര്‍മാര്‍ക്കും നിയമപരമായ പരിരക്ഷയും ബിജെപി ഒരുക്കിയിട്ടുണ്ട്. ഈ പദവി വഹിക്കുന്ന കാലയളവിലെ ഈ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തികള്‍ക്കെതിരെ കോടതികള്‍ക്കു പോലും പിന്നീട് നടപടിയെടുക്കാന്‍ കഴിയാത്ത തരത്തിലുള്ള നിയമനിര്‍മ്മാണം പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കി നിയമമാക്കി.
സ്വകാര്യതാ സംരക്ഷണത്തിന്റെ പേരുപറഞ്ഞ് വോട്ടെടുപ്പിന്റെ എല്ലാ ഡിജിറ്റല്‍ തെളിവുകളും 45 ദിവസത്തില്‍ നശിപ്പി ച്ചു കളഞ്ഞു കൊണ്ട് തിരഞ്ഞടുപ്പ് കമ്മിഷന്‍ ഏത് ജനാധിപത്യത്തെയാണ് സഹായിക്കുന്നത് എന്നതു മനസിലാകുന്നില്ല. രാഹുല്‍ ഗാന്ധി ഉന്നയിച്ച വിഷയങ്ങള്‍ക്കും ഉത്കണ്ഠകള്‍ക്കും ജനാധിപ ത്യസംരക്ഷണത്തിന്റെ പേരില്‍ കൃത്യമായി മറുപടി പറയുകയും നടപടികളെടുക്കുകയും ചെയ്യേണ്ട കമ്മിഷന്‍ ഭരണപക്ഷത്തിന്റെ വാലായി നിന്നു കൊണ്ട്, രാ ഹുല്‍ ഗാന്ധിയെ രാഷ്ട്രീയ എതിരാളിയെന്ന പോലെ കണ്ടുകൊണ്ട് നടത്തിയ പത്രസമ്മേളനം തന്നെ തങ്ങളില്‍ രാഷ്ട്രം സമര്‍പ്പിച്ച ആത്യന്തികമായ സുതാര്യതെര ഞ്ഞെടുപ്പ് നിര്‍വഹണത്തില്‍ എങ്ങനെ തങ്ങള്‍ പരാജയപ്പെട്ടുവെന്നുള്ള ഒരു തുറന്നു പറച്ചിലായി കാണേണ്ടതുണ്ട്. ബിജെപി ഇന്ത്യയില്‍ ആസൂത്രണം ചെയ് ന ടപ്പാക്കുന്ന ജനാധിപത്യത്തിന്റെ അട്ടിമറി വോട്ടര്‍മാനിപ്പുലേഷനില്‍ മാത്രമല്ല ഒതുങ്ങുന്നത്. രാഷ്ട്രീയ എതിരാളികളെ തകര്‍ക്കാനും സഖ്യകക്ഷികളെ ഭയപ്പെടുത്തി ഒതുക്കുന്നതിനുമാണ്. ഭണഘടനയുടെ 130-ാം ഭേദഗതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്ര അന്വേഷണ ഏജന്‍സികളായ ഇഡി, സിബിഐ, തുടങ്ങി എല്ലാ ഏജന്‍സികളെയും രാഷ്ട്രിയ എതിരാളികളെ വേട്ടയാടാന്‍ വേണ്ടി ഉപയോഗിക്കുന്ന ഈ സര്‍ക്കാരിന് രാഷ്ട്രീയ എതിരാളികളെ നിഷ്പ്രയാസം 30 ദിവസം ജയിലിലടച്ച് അവരുടെ സ്ഥാനങ്ങളില്‍ നിന്നു പുറത്താക്കാന്‍ സാധിക്കും.
ഇതോടൊപ്പം തന്നെ കൂട്ടിവായിക്കേണ്ട ഒന്നാണ് മഹാരാഷ്ട്രയില്‍ നടപ്പാക്കുന്ന സ്‌പെഷ്യല്‍ സെക്യൂരിറ്റി ആക്ട്. ഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടാല്‍ പോലും ഗുരുതരമായ കുറ്റം ചുമത്തി പൊതുജനങ്ങളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന് അമിതാധികാരം കൊടുക്കുന്ന നിയമമാണത്. മഹാരാഷ്ട്രയിലെ പ്രതിപക്ഷം ഇതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്തിവരികയാണ്. ഇത്തരം കരിനിയമങ്ങളെ ഒന്നിച്ചു നിന്ന് എതിര്‍ത്തില്ലെങ്കില്‍ ഇന്ത്യയിലെ ജനാധിപ ത്യപ്രക്രിയ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതു പോലെ തന്നെ ഇവര്‍ മനുഷ്യാവകാശങ്ങളെയും അട്ടിമറിക്കുമെന്നുറപ്പാണ്. ഇതോടൊപ്പം കൂട്ടിവായിക്കണം മുതിര്‍ന്ന പത്ര പ്രവര്‍ത്തകരായ സിദ്ധാര്‍ഥ വരദരാജനും കരണ്‍ ഥാപ്പര്‍ക്കും എതിരെ ചുമത്തിയ രാജ്യദ്രോഹക്കുറ്റം.
ഇന്ത്യ അപകടകരമായ ഒരു ദശാസന്ധിയിലാണ്. ജനാധിപത്യത്തെ ആസൂത്രിതമായി അട്ടിമറിച്ചും രാഷ്ട്രീയ എതിരാളികളെ വേട്ടയാടിയും പൊതുജനങ്ങളുടെ അ ഭിപ്രായസ്വാതന്ത്ര്യം പോലും കരിനിയമങ്ങളാല്‍ ഹനിച്ചും ഏകാധിപത്യത്തിന്റെ വഴി നടത്തിക്കാനാണ് ശ്രമം. ഇത് ചെറുക്കാനും ജനാധിപത്യം തിരിച്ചു പിടിക്കാനും ഇന്ത്യയിലെ ഓരോ പൗരനും ഈ ധര്‍മ്മയുദ്ധത്തില്‍ പങ്കാളിയാകേണ്ടതുണ്ട്. ജനാധിപത്യത്തിന്റെ ഈ അട്ടിമറിയുടെ മുഴുവന്‍ വിവരങ്ങളുമായി രാഹുല്‍ ഗാന്ധി തുടങ്ങിവെച്ച വിപ്ലവം ഒരു കാട്ടുതിയായി ഇന്ന് പടര്‍ന്നു പിടിക്കുകയാണ്. ഇന്ത്യയുടെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ജനത ഉണര്‍ന്നെഴുന്നേല്‍ക്കുന്നുണ്ട്. വോട്ട് ചോ രിക്കെതിരെ തുറന്ന സമരമുഖം ഇന്ത്യയുടെ ആത്മാവിനെ ഉണര്‍ത്തുന്നുണ്ട്. നഷ്ടപ്പെട്ട മൂല്യങ്ങള്‍ തിരികെ പിടിക്കാമെന്ന പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല.