വയനാട്: ആത്മഹത്യചെയ്ത മുന്‍ ഡിസിസി ട്രഷറര്‍ എന്‍.എം. വിജയന്റെ ബത്തേരി അര്‍ബന്‍ ബാങ്കിലെ സാമ്പത്തിക ബാധ്യത കെപിസിസി തീര്‍ത്തു. 69 ലക്ഷം രൂപയുടെ ബാധ്യതയില്‍ പിഴപ്പലിശയും മറ്റും ഒഴിവാക്കിയുളള തുകയാണ് കെപിസിസി അടച്ചത്.
ബത്തേരി അര്‍ബന്‍ ബാങ്കിലെ കുടിശിക തീര്‍ത്ത് വീടിന്റെ ആധാരം എടുത്തുനല്‍കണം എന്നതായിരുന്നു വിജയന്റെ കുടുംബം ആവശ്യപ്പെട്ടത്..ആധാരം കൈമാറുമ്പോള്‍ നോമിനിയായി വിജയന്റെ ഭാര്യ സുമയുടെ പേരാണ് രേഖപ്പെടുത്തിയിരുന്നത്. ഷെയര്‍ കൈമാറ്റം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും കുടുംബത്തില്‍ നിന്നുള്ള നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ആധാരം കൈമാറാനാകുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു.
വിജയന്‍ 40 ലക്ഷത്തോളം രൂപയാണ് 2007 ല്‍ ബത്തേരി ബാങ്കില്‍നിന്ന് കടമെടുത്തത്. പലതവണ പുതുക്കുകയും മറ്റും ചെയ്‌തെങ്കിലും പിഴപ്പലിശയടക്കം 69 ലക്ഷം രൂപയായി.സഹകരണ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് വാങ്ങിയ കോഴപ്പണം തിരികെ നല്‍കുന്നതിന്റെ ഭാഗമായാണ് ഇത്രവലിയ ബാധ്യത ഉണ്ടായത് എന്നാണ് വിജയന്‍ ആത്മഹത്യാകുറിപ്പില്‍ പറഞ്ഞത്.