• Fri. Dec 27th, 2024

24×7 Live News

Apdin News

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌ അന്തരിച്ചു | National | Deshabhimani

Byadmin

Dec 26, 2024



ന്യൂഡൽഹി > മുന്‍ പ്രധാനമന്ത്രിയും കോൺഗ്രസ്‌ നേതാവുമായ ഡോ. മന്‍മോഹന്‍ സിങ്‌(92) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന്‌ അദ്ദേഹത്തെ ഡല്‍ഹിയിലെഎയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രി എട്ടു മണിയോടു കൂടി ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. തുടർന്ന്‌ എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനില വിലയിരുത്താൻ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എയിംസിലെത്തിയിരുന്നു. ഇന്ത്യയുടെ ഏക സിഖ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിങ്‌ ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയായിരുന്നു. മുൻ പ്രധാനമന്ത്രി പി വി നരസിംഹറാവുവിന്റെ നിർബന്ധത്തിനു വഴങ്ങിയാണ്‌ അദ്ദേഹം രാഹഷ്‌ട്രീയത്തിൽ രംഗപ്രവേശനം നടത്തുന്നത്‌. നരസിംഹറാവുവിന്റെ കേന്ദ്രമന്ത്രിസഭയിൽ ധനകാര്യമന്ത്രി പദത്തിലിരിക്കുമ്പോൾ ഇന്ത്യൻ സാമ്പത്തിക മേഖലയിൽ നിരവധി  പരിഷ്കാരങ്ങൾ അദ്ദേഹം നടപ്പിലാക്കിയിട്ടുണ്ട്‌. ആഗോളവൽക്കരണവും ഉദാരവൽക്കരണവും ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥിതിക്ക്‌പരിചയപ്പെടുത്തിയത്‌ മന്‍മോഹന്‍ സിങ്‌ നടത്തിയ സാമ്പത്തിക പരിഷ്കാരങ്ങളിലൊന്നായിരുന്നു.

 



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ



By admin