• Mon. Dec 8th, 2025

24×7 Live News

Apdin News

മുരുകമലയില്‍ ദീപം തെളിയിക്കണമെന്ന് പറഞ്ഞ ഡിഎംകെ എംഎല്‍എയുടെ മകന്‍ തമിഴ്നാടിന്റെ ഹീറോ ; അറസ്റ്റ് ചെയ്ത സ്റ്റാലിന്റെ നാളുകള്‍ എണ്ണപ്പെട്ടു

Byadmin

Dec 7, 2025



മധുര: തിരുപ്പുറക്കുണ്ഡ്രത്തിലെ മുരുകമലയില്‍ ദീപം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട് ശബ്ദമുയര്‍ത്തിയ ഡിഎംകെ എംഎല്‍എയുടെ മകന്‍ തമിഴ്നാടിന്റെ ഹീറോ ആയി. വിലാതികുളം എംഎല്‍എ ആയ ജി.വി. മാര്‍ക്കണ്ഡേയന്റെ മകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഈ പയ്യനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോള്‍ താന്‍ തെറ്റൊന്നും ചെയ്തില്ലെന്നും ദീപം തെളിയിക്കണമെന്ന് മാത്രമാണ് പറഞ്ഞതെന്നും പയ്യന്‍ പറയുന്നത് കേള്‍ക്കാം. ഇതോടെ ഡിഎംകെയുടെ ഉള്ളില്‍ നിന്നു തന്നെ സ്റ്റാലിന്റെ നടപടികള്‍ക്കെതിരെ ശബ്ദമുയരുകയാണ്. തിരുപ്പുറക്കുണ്ഡ്രം മുരുകമലയില്‍ കാര്‍ത്തിക ദീപം കൊളുത്തണമെന്ന് മധുര വിലാതികുളം എംഎല്‍എയുടെ മകനാണ് ആവശ്യപ്പെട്ടത്. നിവൃത്തിയില്ലാതെ ഈ പയ്യനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഡിഎംകെ എംഎല്‍എയുടെ മകനെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിന്റെ വീഡിയോ അണ്ണാമലൈ സമൂഹമാധ്യമപേജില്‍ പങ്കുവെച്ചു.

“തിരുപ്പുറക്കുണ്ഡ്രം മുരുകമലയില്‍ കാര്‍ത്തികദീപം കൊളുത്താന്‍ കോടതി ഉത്തരവുണ്ടായിട്ടും അതിനെ ഉരുക്കുമുഷ്ടികൊണ്ട് നേരിടുന്ന സ്റ്റാലിനെതിരെയാണ് ഈ ഡിഎംകെ എംഎല്‍എയുടെ മകന്‍ പ്രതികരിച്ചത്. കാര്‍ത്തിക വിളക്ക് തെളിയിക്കാന്‍ ആവശ്യപ്പെടുന്ന സാധാരണഭക്തരെ എന്നതുപോലെ എംഎല്‍എയുടെ ഈ മകനെയും പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഇനി ഡിഎംകെയ്‌ക്ക് ഉള്ളിലുള്ള ഹിന്ദുക്കളും അടങ്ങിയിരിക്കുമെന്ന് തോന്നുന്നില്ല. പൊതുജനങ്ങളുടെ ക്ഷമ എത്രത്തോളമാണ് പരീക്ഷിക്കുന്നതെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. “- അണ്ണാമലൈ എക്സില്‍ കുറിച്ചു.

 

.



By admin