
മധുര: തിരുപ്പുറക്കുണ്ഡ്രത്തിലെ മുരുകമല വിവാദഭൂമിയാവുകയാണ്. മുരുകന്റെ ആറ് പടൈവീടുകളില്‍ ഒന്നായ തിരുപ്പുറക്കുണ്ഡ്രത്തെ മുസ്ലിങ്ങളുടെ സിക്കന്തര്‍ മല ആക്കി മാറ്റാനുള്ള ശ്രമത്തിന് ഡിഎംകെ പിന്തുണ നല്‍കുന്നതാണ് പ്രശ്നത്തെ ആളിക്കത്തിച്ചത്. ഇവിടുടെ സനാതനധര്‍മ്മപ്രവര്‍ത്തനങ്ങളെ ഇല്ലായ്‌മ ചെയ്യാനാണ് ഡിഎംകെ സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തുന്നത്.
2024 ഡിസംബറില്‍ മുരുകന്റെ മലകളില്‍ ഒന്നായി അറിയപ്പെടുന്ന തിരുപ്പുറകുണ്ഡ്രത്തിലേക്ക് രാജാപാളയത്തില്‍ നിന്ന് കുടുംബസമേതം എത്തിയ ഒരു മുസ്ലിം ആടിനെയും രണ്ട് കോഴികളെയും ബലിയായി അറുക്കാന്‍ ശ്രമിച്ചിരുന്നിടത്ത് നിന്നാണ് പ്രശ്നം തുടങ്ങിയത്. അന്ന് അതിനെ അപ്പോള്‍ തന്നെ ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ എതിര്‍ത്തിരുന്നു.
ഇതോടെയാണ് മുരുകമലയെ സിക്കന്തര്‍ മലയാക്കാനുള്ള ഗൂഢശ്രമത്തിന് പിന്നില്‍ ഡിഎംകെയുടെ കരങ്ങള്‍ ഉണ്ടെന്ന് ഹൈന്ദവ സംഘടനകളുടെ പ്രവര്‍ത്തകര്‍ കണ്ടെത്തിയത്. മുരുകന്റെ മലയെ സിക്കന്ദര്‍ എന്ന ഒരു മുസ്ലിം സന്യാസിയുടെ മലയാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ ബലികര്‍മ്മം. ഇവിടെ ഒരു ദര്‍ഗയും സ്ഥാപിച്ചിട്ടുണ്ട്. ഈ ദര്‍ഗയുടെ ഭാഗം ഒഴിച്ച് ബാക്കി സ്ഥലമെല്ലാം മുരുകക്ഷേത്രത്തിന്‍റേതാണെന്നാണ് രേഖകള്‍ ചൂണ്ടിക്കാട്ടുന്നത്.
എന്തായാലും മുരുകമല അപഹരിക്കാന്‍ ശ്രമം നടക്കുന്നു എന്ന മനസ്സിലാക്കിയ ഹിന്ദുമുന്നണി ഉണര്‍ന്നു പ്രവര്‍ത്തിച്ചു. അവിടെ വലിയ പ്രതിഷേധ പ്രകടനം നടത്തി. ആ പ്രകടനത്തില്‍ സ്റ്റാലിന്‍ സര്‍ക്കാര്‍ വരെ ഞെട്ടി.
തൊട്ടുപിന്നാലെ ഇവിടെ ഒരു വലിയ അന്താരാഷ്‌ട്ര മരുകമഹാസംഗമം സംഘടിപ്പിച്ചു. ലോകമെമ്പാടുനിന്നും എട്ട് ലക്ഷത്തോളം മുരുകഭക്തരാണ് അവിടെ എത്തിച്ചേര്‍ന്നത്. ഇത് സിക്കന്തറിന്റെ മലയല്ലെന്നും മരുകന്റെ മലയാണെന്നും മുരുകന്റെ മല ആരെയും പിടിച്ചെടുക്കാന്‍ അനുവദിക്കില്ലെന്നും ഉള്ള ഉഗ്രപ്രഖ്യാപനമായിരുന്നു ആ മുരുകസമ്മേളനത്തില്‍ നടന്നത്. സ്റ്റാലിന്റെ ദ്രാവിഡ ക്കോട്ടകള്‍ ഞെട്ടിവിറച്ച മഹാസംഗമമായിരുന്നു നടന്നത്.
അതിന് ശേഷമാണ് തിരുപ്പുറക്കുണ്ഡ്രം മലയ്‌ക്ക് മുകളിലെ ദീപത്തൂണില്‍ കാര്‍ത്തികദീപം കത്തിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒരു ഹിന്ദു ഭക്തന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അതിന് അനുവാദം നല്‍കി. ഇതിനെതിരെ തമിഴ്നാട് സര്‍ക്കാരിന്റെ ക്ഷേത്രസംരക്ഷണത്തിനുള്ള വകുപ്പായ എച്ച് ആര്‍ ആന്‍റ് സിഇ രംഗത്തെത്തി. ഇതിനടുത്ത് സിക്കന്തര്‍ ബാദുഷ ദര്‍ഗ ഉണ്ടെന്നും അതിനാല്‍ കാര്‍ത്തികൈ ദീപം ഇവിടെ കത്തിക്കരുതെന്നും ആയിരുന്നു ഡിഎംകെ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ കോടതിയോട് ആവശ്യപ്പെട്ടത്. വാസ്തവത്തില്‍ ദീപത്തൂണ്‍ ദര്‍ഗയില്‍ നിന്നും 50 മീറ്റര്‍ ദൂരെയായതിനാല്‍ ദര്‍ഗയ്‌ക്ക് യാതൊന്നും സംഭവിക്കാന്‍ പോകുന്നില്ല.
1923ല്‍ വന്ന കോടതി ഉത്തരവ് പ്രകാരം മുരുകമലയിലെ മുഴുവന്‍ സ്ഥലവും മുരുകക്ഷേത്രത്തിന്‍റേതാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. പക്ഷെ ക്ഷേത്രം ഉടമകള്‍ അതിര്‍ത്തി കെട്ടി സ്വത്ത് സംരക്ഷിക്കാത്തതിനാല്‍ ദര്‍ഗയിലുള്ളവര്‍ ഭൂമി കയ്യേറ്റത്തിന് ശ്രമിച്ചിട്ടുണ്ടെന്നും ഇനിയെങ്കിലും ഇത് സംരക്ഷിക്കാനും കോടതി സുബ്രഹ്മണ്യക്ഷേത്രഭാരവാഹികളോട് ആവശ്യപ്പെട്ടിരുന്നു. എന്തായാലും ദീപത്തൂണില്‍ വിളക്ക് കൊളുത്താമെന്ന് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചും ആവര്‍ത്തിച്ചതോടെ സ്റ്റാലിന്‍ സര്‍ക്കാര്‍ കുടുഹ്ങി. ഇതോടെ മുഖം ലക്ഷിയ്‌ക്കാന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്.