• Sun. Apr 20th, 2025

24×7 Live News

Apdin News

മുസ്ലിംമത വിശ്വാസിക്കും അവിശ്വാസിക്കും കോടതിയോട് ഒരേ ആവശ്യം: ശരിയത്ത് നിയമത്തില്‍ നിന്ന് ഒഴിവാക്കണം!

Byadmin

Apr 18, 2025


ന്യൂദല്‍ഹി: മുസ്ലിംമത വിശ്വാസിയാണെങ്കിലും തനിക്ക് ശരിയത്ത് നിയമം ബാധകമാക്കരുതെന്ന് ആവശ്യപ്പെട്ട് മലയാളി നല്‍കിയ ഹര്‍ജി സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. തന്നേപ്പോലുള്ളവര്‍ക്ക് ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമം ബാധകമാക്കണമെന്നാണ് മലയാളിയായ കെ കെ നൗഷാദ് എന്നയാളുടെ ആവശ്യം. അതേസമയം മുസ്ലിം സമുദായത്തിലാണ് ജനിച്ചതെങ്കിലും അവിശ്വാസികളായവരെ ശരിയത്ത് നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാണമെന്ന് ആവശ്യപ്പെട്ട് പി എം സഫിയ നല്‍കിയ മറ്റൊരു ഹര്‍ജിയും സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഒന്ന് വിശ്വാസിയും മറ്റൊന്ന് അവിശ്വാസിയുമാണ് ഹര്‍ജി നല്‍കയിരിക്കുന്നത്.
ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ നിന്ന് മുസ്‌ളീങ്ങളെ ഒഴിവാക്കുന്നതു പ്രതിപാദിക്കുന്ന 58 ാം വകുപ്പ് ചോദ്യം ചെയ്ത് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.



By admin