കോഴിക്കോട്: മാഫിയകള്‍ക്കായി കോര്‍പ്പറേഷനെ തീറെഴുതുന്ന അഴിമതി മുഖമുദ്രയാക്കിയ കോഴിക്കോട് കോര്‍പ്പറേഷന്‍ ഭരണ സമിതിക്കെതിരെ പ്രതഷേധ ജ്വാല. മുസ്ലിംലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച കോര്‍പ്പറേഷന്‍ വളയല്‍ സമരം ഉജ്വലമായി. പുലര്‍ച്ചെ അഞ്ചോടെ തുടങ്ങിയ ഉപരോധം ഉച്ചയോടെ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് സമാപിച്ചത്. സമരം മുസ്ലിംലീഗ് നിയമസഭാപാര്‍ട്ടി ഉപ നേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. അഴിമിതിയിലും കെടുകാര്യസ്ഥതയിലും ഒന്നാമതെത്തിയ കോഴിക്കോട് കോര്‍പ്പറേഷന്‍ ഞെളിയംപറമ്പിനെക്കാള്‍ ദുര്‍ഗന്ധപൂരിതമായതായും ശക്തമായ ജനവികാരത്തില്‍ എല്‍.ഡി.എഫിനെ തൂത്തെറിയപ്പെടുന്ന കാലം സമാഗതമായതായും എം.കെ മുനീര്‍ പറഞ്ഞു.
മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് എം.എ റസാഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി മായിന്‍ ഹാജി മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്്മായില്‍ സ്വാഗതവും സെക്രട്ടറി അഡ്വ.എ.വി അന്‍വര്‍ നന്ദിയും പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ പ്രവീണ്‍ കുമാര്‍, അഹമ്മദ് പുന്നക്കല്‍, എന്‍.സി അബൂബക്കര്‍, എസ്.വി ഹസ്സന്‍ കോയ, വി.കെ.സി ഉമ്മര്‍ മൗലവി, കെ.ടി അബ്ദുറഹിമാന്‍, ഒ.പി നസീര്‍, എ.പി മജീദ് മാസ്റ്റര്‍, എം കുഞ്ഞാമുട്ടി, കെ.കെ നവാസ്, യു പോക്കര്‍, അഡ്വ. നൂര്‍ബിന റഷീദ്, കെ മൊയ്തീന്‍ കോയ, കെ.സി ശോഭിത, എസ്.കെ അബൂബക്കര്‍, കൃഷ്ണന്‍ വെള്ളയില്‍, പി.എ ഹംസ, സക്കീര്‍ പി, കെ.കെ ആലിക്കുട്ടി മാസ്റ്റര്‍, അര്‍ഷുല്‍ അഹമ്മദ്, എ സഫറി, എ അഹമ്മദ് കോയ, ഷാഹിര്‍ കുട്ടമ്പൂര്‍, സി.കെ കാസിം, സാജിദ് കോറോത്ത്, ടി.കെ.എ ലത്തീഫ്, കെ.കെ.എ ഖാദര്‍, പി ജി മുഹമ്മദ്, സാജിദ് നടുവണ്ണൂര്‍, ആഷിഖ് ചെലവൂര്‍, ടി.പി.എം ജിഷാന്‍, മിസ്ഹബ് കീഴരിയൂര്‍, ടി മൊയ്തീന്‍ കോയ, അഫ്നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ്, പി.ടി.എം ഷറഫുന്നിസ ടീച്ചര്‍, എന്‍.കെ.സി ബഷീര്‍, കെ.സി ശ്രീധരന്‍ നേതൃത്വം നല്‍കി.