
ന്യൂദല്‍ഹി: മുസ്ലിംവോട്ട് ബാങ്ക് ഒന്നടങ്കം വെട്ടിവിഴുങ്ങാമെന്ന ഉദ്ദേശ്യത്തോടെ പ്രധാനമന്ത്രി മോദിയ്‌ക്കെതിരെ അമ്പരപ്പിക്കുന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി. ആയത്തൊള്ള ഖമേനിയെ വധിച്ചതില്‍ മോദിയ്‌ക്ക് പങ്കുണ്ടോ എന്ന ചോദ്യമുയര്‍ത്തിയാണ് രാഹുല്‍ ഗാന്ധിയുടെ അപകടകരമായ പ്രസ്താവന. മോദിയെ സംശയനിഴലില്‍ നിര്‍ത്തുക വഴി രാജ്യത്തെ മുസ്ലിങ്ങളെ തനിക്ക് അനുകൂലമാക്കാം എന്നാണ് രാഹുല്‍ ഗാന്ധി കണക്കുകൂട്ടുന്നത് എന്ന് കരുതപ്പെടുന്നു.
ഭാരതത്തില്‍ വര്‍ഗ്ഗീയചേരിതിരിവും കലാപവും സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വ ശ്രമമാണ് രാഹുല്‍ ഗാന്ധി ഈ പ്രസ്താവനയിലൂടെ നടത്തിയിരിക്കുന്നത്. രാവിലെ സോണിയാഗാന്ധിയും ഇതുപോലെയുള്ള ഒരു പ്രസ്താവന നടത്തിയിരുന്നു. മോദി ഇസ്രയേലില്‍ നിന്നും തിരിച്ചുവന്ന് 48 മണിക്കൂറിനുള്ളിലാണ് ഇറാന് നേരെ ആക്രമണമുണ്ടായത് എന്നായിരുന്നു സോണിയാഗാന്ധിയുടെ പ്രസ്താവന.
കലാപമാണോ ഗാന്ധികുടുംബം ആഗ്രഹിക്കുന്നത് എന്ന് തോന്നിപ്പോകുന്ന തികച്ചും നിരുത്തവാദപരമായ പ്രസ്താവനയാണ് അമ്മയും ഇപ്പോള്‍ മകനും ചെയ്തിരിക്കുന്നത്.