
മുംബൈ: മുംബൈയില്‍ മുസ്ലിം അധോലോക തേര്‍വാഴ്ചയ്‌ക്ക് തുടക്കം കുറിച്ച ഭീകരനാണ് ഹാജി മസ്താന്‍. ഇവിടെ നിന്നാണ് ദാവൂദ് ഇബ്രാഹിം വരെയുള്ള മുസ്ലിം അധോലോക നായകരുടെ ആധിപത്യം തുടങ്ങുന്നത്. ബോളിവുഡിനെ വരെ അടക്കി ഭരിച്ച, പിന്നീട് ഇസ്ലാമിക ഭീകരവാദത്തെ വളര്‍ത്തിയ മുസ്ലിം അധോലോക സാമ്രാജ്യം തുടങ്ങി വെച്ച ഹാജി മസ്താന്റെ മകള്‍ അഭയം തേടിയെത്തുന്നത് മോദിയുടെയും അമിത് ഷായുടെയും അടുത്ത് എന്നത് ചരിത്രത്തിന്റെ നീതിയായിരിക്കാം.
2014ല്‍ മോദി അധികാരത്തില്‍ വന്നശേഷമാണ് ബോളിവുഡിനെ വരെ അടക്കി ഭരിച്ച ബോളിവുഡിലെ മുസ്ലിം അധോലോക ഭീകരതയെ വരെ തൂത്തെറിഞ്ഞത്. ഇപ്പോള്‍ ആ മുസ്ലിം അധോലോകഭീകരതയ്‌ക്ക് തുടക്കമിട്ട ഹാജി മസ്താന്റെ മകള്‍ ഹസീന്‍ മസ്താന്‍ മിര്‍സ സഹായം അഭ്യര്‍ത്ഥിച്ച് എത്തിയിരിക്കുന്നത്.
മുത്തലാഖിന്റെ പേരില്‍ മോദിയെ അഭിനന്ദിച്ച് ഹസീന്‍ മസ്താന്‍
രാജ്യത്ത് മൂന്ന് വട്ടം മൊഴിചൊല്ലി വിവാഹമോചനം നേടുന്ന മുത്തലാഖ് (ട്രിപ്പിള്‍ തലാഖ്- Triple Talaq) നിര്‍ത്തലാക്കി മുസ്ലിം സ്ത്രീകളെ രക്ഷിച്ച പ്രധാനമന്ത്രി നടത്തിയ നീക്കങ്ങള്‍ പ്രശംസനീയമാണെന്ന് ഹസീന്‍ മസ്താന്‍. ഇസ്ലാമില്‍ മുത്തലാഖ് ദുരുപയോഗം ചെയ്യുന്നുണ്ട്. ഇതിനെതിരെ നിയമം കൊണ്ടുവന്നത് മുസ്ലിം സ്ത്രീകള്‍ക്ക് ആശ്വാസമായി. ലൈംഗിക കുറ്റകൃത്യങ്ങളിലും നിര്‍ബന്ധിത വിവാഹങ്ങളിലും നീതി നടപ്പാക്കുന്നതിനുള്ള നിയമങ്ങള്‍ കൊണ്ടുവരണമെന്നും ഹസീന്‍ മസ്താന്‍ കൂട്ടിച്ചേര്‍ത്തു.
ശൈശവ വിവാഹം, ലൈംഗിക ചൂഷണം, സ്വത്ത് തട്ടിയെടുക്കല്‍ എന്നിവ തനിക്കു നേരെയുണ്ടായി. അതിനാല്‍ തനിക്ക് നീതി ഉറപ്പാക്കണമെന്നാണ് ഹസീന്‍ സമൂഹ മാധ്യമങ്ങളിലൂടെ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
1996ല്‍ പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് അമ്മയുടെ സഹോദരന്റെ മകനുമായി നിര്‍ബന്ധിച്ച് വിവാഹം നടത്തി. അയാള്‍ ലൈംഗികമായി പീഡിപ്പിച്ചു. തന്റെ പേരുപയോഗിച്ച് സ്വത്തുക്കളും തട്ടിയെടുത്ത് കൊല്ലാന്‍ ശ്രമിച്ചു. എട്ട് പേരെ വിവാഹം ചെയ്തതിന് ശേഷമാണ് അയാള്‍ തന്നെ വിവാഹം ചെയ്തത്. ഇതിനെതിരെയെല്ലാം പരാതി നല്‍കിയിട്ടുണ്ടെന്നും ഹസീന്‍ അറിയിച്ചു. കരുതലും സുരക്ഷയും ആവശ്യമായിരുന്ന കുട്ടിക്കാലത്തെല്ലാം ഒട്ടേറെ പീഡനങ്ങള്‍ക്കിരയായി, ഒറ്റപ്പെട്ടു. പിതാവ് മരിച്ചതു പോലും രണ്ട് വര്‍ഷത്തിന് ശേഷമാണ് അറിഞ്ഞത്. ദുരിത ജീവിതം മൂലം മൂന്ന് തവണ ആത്മഹത്യക്ക് ശ്രമിച്ചു. പിതാവ് ഹാജി മസ്താന്‍ മരിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇതെല്ലാം സംഭവിക്കുന്നത്. തന്റെ പോരാട്ടമാണിതെന്നും അവര്‍ പറഞ്ഞു.
ഹാജി മസ്താന്റെ ജീവിതം
ബ്രിട്ടീഷ് ഇന്ത്യയിലെ മദ്രാസ് പ്രസിഡൻസിയിലെ ( ഇന്നത്തെ തമിഴ്‌നാട് ) പാനായിക്കുളത്ത് ഒരു തമിഴ് മുസ്ലീം കുടുംബത്തിൽ 1926-ൽ ഹാജി മസ്താൻ ജനിച്ചു . എട്ടാമത്തെ വയസ്സിൽ പിതാവിനൊപ്പം മുംബൈയിലേക്ക് കുടിയേറി. പ്രശസ്തമായ ക്രോഫോർഡ് മാർക്കറ്റിൽ ഒരു കൊച്ചുകുട്ടിയായിരിക്കെ മസ്താൻ ചെറിയ ജോലികൾ ചെയ്യാൻ തുടങ്ങി , താമസിയാതെ ഡോക്കുകളിൽ ചേരുകയും അവിടെ ദീർഘനേരം ജോലി ചെയ്യാൻ തുടങ്ങുകയും ചെയ്തു.. സ്വർണ്ണത്തിന്റെ ഉയർന്ന ഇറക്കുമതി തീരുവ കാരണം ഇരുപതുകളുടെ തുടക്കത്തിൽ ആളുകൾ വിദേശത്ത് നിന്ന് സ്വർണ്ണം കടത്താൻ തുടങ്ങി. ഡോക്കുകളിൽ ജോലി ചെയ്യുന്നത് കള്ളക്കടത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് എളുപ്പമാക്കി, താമസിയാതെ മസ്താൻ സ്വന്തമായി സ്വര്‍ണ്ണക്കള്ളക്കടത്ത് ആരംഭിച്ചു. വന്‍തുക സമ്പാദിക്കാന്‍ തുടങ്ങി.
1960 മുതൽ 1980 കളുടെ ആരംഭം വരെ രണ്ട് പതിറ്റാണ്ടിലേറെയായി മുംബൈയിലെ കുപ്രസിദ്ധമായ മാഫിയ സംഘ നേതാക്കളിൽ ഒരാളായി അദ്ദേഹം ഉയര്‍ന്നു. പത്താൻ സംഘത്തിന്റെ നേതാവായ കരിം ലാല , ദക്ഷിണേന്ത്യയിലെ തമിഴ്‌നാട്ടിൽ നിന്നുള്ള മറ്റൊരു പ്രശസ്ത ഗുണ്ടാ നേതാവായ വരദരാജൻ മുതലിയാർ എന്നിവരോടൊപ്പം ഹാജി മസ്താന്‍ മുംബൈ അടക്കി വാണു. ബാല്‍താക്കറെ ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയനേതാക്കളുമായി അടുത്ത ബന്ധവും സ്ഥാപിച്ചു. ദാവൂദ് ഇബ്രാഹിം അധോലോക നായകനായി ഉയരും മുന്‍പ് ഹാജി മസ്താനെ കണ്ടിട്ടുണ്ട്. പിന്നീട് ഹാജി മസ്താനും ദാവൂദ് ഇബ്രാഹിമും തമ്മില്‍ അടുപ്പുമുണ്ടായിരുന്നു.
മുംബൈയിലും ഗുജറാത്ത് തീരത്തും ശക്തമായ ഒരു കള്ളക്കടത്ത് സംഘം നടത്തിയിരുന്ന മസ്താൻ പിന്നീട് ചലച്ചിത്ര ധനസഹായത്തിലേക്കും റിയൽ എസ്റ്റേറ്റ് ബിസിനസിലേക്കും വ്യാപിപ്പിച്ചു.