• Tue. Aug 26th, 2025

24×7 Live News

Apdin News

മുസ്ലിം പിന്നാക്ക സമൂഹത്തിന്റെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ ഖാഇദെ മില്ലത്ത് ഇസ്മായില്‍ സാഹിബിന്റെ ദീര്‍ഘ വീക്ഷണം വിലമതിക്കാനാവത്തത്; ജിദ്ദ കെഎംസിസി – Chandrika Daily

Byadmin

Aug 26, 2025


ജിദ്ദ; ഒരു ഭാഗത്ത് ഫാസിസ്റ്റ് സംഘ് പരിവാർ ന്യൂനപക്ഷ സമുദായത്തെ ഇല്ലാതാക്കാൻ ശ്രമിക്കുമ്പോൾ തങ്ങളുടെ രക്ഷകരാണെന്ന് തെറ്റിദ്ധരിപ്പിച്ചു സമുദായത്തെ വഞ്ചിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയം സമുദായം തിരിച്ചറിയേണ്ടതുണ്ടെന്ന് റഷ്യൻ വിപ്ലവത്തിലെ ചരിത്ര യാഥാർഥ്യങ്ങൾ ഓർമ്മിപ്പിച്ചു കൊണ്ട് മുസ്ലിം ലീഗ് വേദികളിലെ നിറ സാന്നിധ്യമായ സിദ്ദിഖ്‌അലി രാങ്ങാട്ടൂർ അഭിപ്രായപ്പെട്ടു. ഖലീഫ ഉസ്മാൻ (റ) വിന്റെ രക്തകറ പുരണ്ട ഖുർആൻ വീണ്ടെടുക്കാനാണന്ന് മുസ്ലിം സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു റഷ്യൻ വിപ്ലവത്തിൽ കൂടെ നിർത്തി, അധികാരത്തിലേറിയ ശേഷം ഇസ്ലാമിനെയും മുസ്ലിം സമൂഹത്തിനെതിരിലും കമ്മ്യൂണിസം നടത്തിയ പ്രവർത്തനങ്ങൾ ചരിത്രത്തിലെ പാഠമാണ് . മത ധാർമിക വിദ്യാഭ്യാസം ലഭിക്കാതിരിക്കാനുള്ള അവസരങ്ങൾ ശ്രഷ്ഠിച്ചും മത നിരാസ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിച്ചും വളർന്നു വരുന്ന തലമുറയിൽ മത ധാർമിക മൂല്യങ്ങൾ ഇല്ലാതാക്കാനുള്ള മാർക്ക്സിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങൾ സമുദായം തിരിച്ചറിയേണ്ടതുണ്ട്. അവസരത്തിനൊത്ത് ഏത് നീചമായ കൂട്ടുകെട്ടുകളും നടത്തി അധികാരത്തിലെത്താൻ നടത്തുന്ന മാർക്സിസ്റ്റ് പാർട്ടിയുടെ ശ്രമങ്ങൾ സമൂഹം കരുതിയിരിക്കുക.

നേതൃത്വത്തെ അംഗീകരിച്ചു, സംഘടനാ ഗ്രൂപുകളിൽ മതപരമായ അഭിപ്രായ വ്യത്യാസങ്ങൾ ചർച്ചയാക്കാതെ, ഭിന്നിക്കാതെ ഉലമ ഉമറാ ബന്ധം ശിഥിലമാകാതെ സൂക്ഷിക്കേണ്ടതിന് കെഎംസിസി മുസ്ലിം ലീഗ് പ്രവർത്തകർ ശ്രദ്ധിക്കണമെന്ന് പ്രവർത്തകരെ ഉണർത്തി.

ആരോടും നോ പറയാതെ , സൗമ്യതയോടെയും , സ്നേഹത്തോടെയും സംസാരം കുറച്ചും കൂടുതൽ ശ്രവിച്ചും ജനങ്ങളുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്ന പാണക്കാട് നേതൃത്വ സ്വാഭാവം പ്രവാചക ചര്യയുടെ ഭാഗമാണെന്ന് ചരിത്ര സംഭവങ്ങൾ ഉദ്ധരിച്ചു പ്രമുഖ ഗ്രന്ധകാരനും ,ചിന്തകനും വാഗ്മിയുമായ സി. ഹംസ സാഹിബ് അഭിപ്രായപ്പെട്ടു . അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു നേതൃത്വത്തെ അംഗീകരിച്ചും സംഘടനാ പ്രവർത്തനം നടത്തേണ്ടുന്നതിന്റെ ആവശ്യകതയും സമുദായത്തിന്റെ ഐക്യത്തിന് പ്രാധാന്യവും സമകാലിക വിഷയങ്ങളെ സൂചിപ്പിച്ചു അദ്ദേഹം സദസിനെ ഓർമിപ്പിച്ചു.

ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ഒരുക്കിയ രാഷ്ട്രീയ ചരിത്ര വിശദീകരണ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണങ്ങൾ നടത്തുകയായിരുന്നു ഇരുവരും. കെ കെ ഹംസക്കുട്ടി (തൃശ്ശൂർ ജില്ലാ മുസ്ലിം ലീഗ് സെക്രെട്ടറി), എസ് മുഹമ്മദ് (വൈസ് പ്രസിഡന്റ്, കണ്ണൂർ ജില്ല മുസ്ലിം ലീഗ്), പി വി മുഹമ്മദലി (പുളിക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്), റഷീദ് (മേലാറ്റൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രെട്ടറി), സയ്യിദ് ഉബൈദുള്ള തങ്ങൾ (സൗദി എസ്. ഐ, സി. പ്രസിഡണ്ട്), യൂസഫ് ഹാജി തിരൂർ തുടങ്ങിയവർ പ്രസംഗിച്ചു.

അധികൃതരുടെ കർശന നിബന്ധനകൾക്കിടയിലും പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് മിനായിൽ മലയാളി ഉമ്മമാരുടെ ഇഷ്ട വിഭവമായ കഞ്ഞി വിളമ്പിയും പ്രായാധിക്യം ചെന്ന ഹാജിമാർക്ക് വേണ്ട മറ്റു സഹായം ചെയ്‌തും സേവനമനുഷ്ഠിച്ച ജിദ്ദ കെഎംസിസി ഹജ്ജ് വളണ്ടിയർമാരെ ഹജ്ജിനെത്തിയ മുസ്ലിം ലീഗ് നേതാക്കൾ മുക്തകണ്ഠം പ്രശംസിച്ചു .

ജിദ്ദ കെഎംസിസിയുടെ സൗത്ത് സോൺ ഘടകം സ്ഥാപക നേതാവും, ഈരാറ്റുപേട്ട മുസ്ലിം ലീഗ് സെക്രെട്ടറിയുമായിരുന്ന പി.പി. ഇസ്മായിൽ സാഹിബിന്റെ വിയോഗത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി, അദ്ദേഹത്തിന്റ പേരിൽ പ്രാർത്ഥനയും അനുസ്മരണവും നടത്തി. നാഷണൽ കെഎംസിസി സെക്രട്ടറി നാസർ എടവനക്കാട് അനുസ്മരണ പ്രഭാഷണം നടത്തി.

അരിമ്പ്ര അബൂബക്കർ അധ്യക്ഷം വഹിച്ച യോഗം നിസാം മമ്പാട് ഉത്ഘാടനം ചെയ്തു, വിപി മുസ്തഫ സ്വാഗതവും അബ്ദുൽ റഹ്മാൻ വെള്ളിമാടകുന്ന് നന്ദിയും പറഞ്ഞു.

സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്മായിൽ മുണ്ടക്കുളം, സി.കെ റസാക്ക് മാസ്റ്റർ, എ കെ ബാവ, ലത്തീഫ് മുസ്ലിയാരങ്ങാടി, ഇസഹാക്ക് പൂണ്ടോളി, നാസർ മച്ചിങ്ങൽ, ശിഹാബ് താമരക്കുളം, ജലാൽ തേഞ്ഞിപ്പലം, സാബിൽ മമ്പാട്, സിറാജ് കണ്ണവം, സുബൈർ വട്ടോളി, അഷ്റഫ് താഴെക്കോട് ഹുസൈൻ കരിങ്കറ ലത്തീഫ് വെള്ളമുണ്ട എന്നിവർ യോഗം നിയന്ത്രിച്ചു.



By admin