• Wed. Nov 5th, 2025

24×7 Live News

Apdin News

മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് ആദ്യ ഭാര്യയെ കേട്ട ശേഷമേ ആകാവൂവെന്ന് ഹൈക്കോടതി

Byadmin

Nov 5, 2025



കൊച്ചി : മുസ്ലിം പുരുഷന്റെ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് ആദ്യ ഭാര്യയുടെ ഭാഗം കേട്ട ശേഷം മാത്രമേ ആകാവൂ എന്ന് ഹൈക്കോടതി. വിവാഹത്തിന്റെ നിയമ സാധുത ശരീഅത്ത് നിയമ പ്രകാരം ബന്ധപ്പെട്ട കോടതിയില്‍ നിന്ന് സ്ഥാപിച്ചെടുക്കാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ആദ്യഭാര്യ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കരുതെന്നും കോടതി പറഞ്ഞു.ഭരണഘടന ഉറപ്പുനല്‍കുന്ന മൗലിക അവകാശങ്ങള്‍ക്കാണ് മത അവകാശത്തേക്കാള്‍ പ്രാധാന്യം.രജിസ്‌ട്രേഷന്‍ അതോറിറ്റി രണ്ടാമത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ഇസ്ലാം മത വിശ്വാസി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ആദ്യ ഭാര്യ റിട്ട് ഹര്‍ജിയില്‍ കക്ഷിയല്ലെന്നതിനാല്‍ കോടതി ഹര്‍ജി തള്ളി.

ബന്ധപ്പെട്ട അധികാരികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് സ്വാതന്ത്ര്യമുണ്ട്. തുടര്‍ന്ന്, വിവാഹ രജിസ്ട്രാര്‍ പുരുഷന്റെ ആദ്യ ഭാര്യയ്‌ക്ക് നോട്ടീസ് നല്‍കണം. രണ്ടാം വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനെ അവര്‍ എതിര്‍ത്താല്‍, രണ്ടാം വിവാഹത്തിന്റെ സാധുത നിര്‍ണയിക്കാന്‍ കക്ഷികള്‍ക്ക് ബന്ധപ്പെട്ട കോടതിയെ സമീപിക്കാം.

By admin