• Wed. Sep 24th, 2025

24×7 Live News

Apdin News

മുസ്ലിം ലീഗിന്റെ ഗാസ ഐക്യദാര്‍ഢ്യം: പരിപാടിയില്‍ ബഹളം

Byadmin

Sep 24, 2025



കൊച്ചി: കളമശേരിയില്‍ മുസ്ലിം ലീഗിന്റെ ഗാസ ഐക്യദാര്‍ഢ്യ കണ്‍വന്‍ഷനില്‍ ബഹളം. മുസ്ലിം ലീഗ് എറണാകുളത്ത് നടത്തുന്ന ഗാസ ഐക്യദാര്‍ഢ്യ സദസിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച പരിപാടിയിലാണ് ബഹളവും ഉന്തും തളളും ഉണ്ടായത്. ജില്ലാ, മണ്ഡലം നേതാക്കള്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി ചോദ്യം ചെയ്താണ് പ്രതിഷേധം ഉയര്‍ന്നത്.

തര്‍ക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്‍വന്‍ഷനില്‍ നിന്നും ഇറങ്ങിപ്പോയി.

ജില്ലയിലെ അഹമദ് കബീര്‍ വിഭാഗത്തെ സംസ്ഥാന കമ്മിറ്റി, ജില്ലാ കമ്മിറ്റികളില്‍ അവഗണിച്ചതിലെ പ്രതിഷേധത്തിലാണ് ഒരു വിഭാഗം നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി ഉണ്ടായത്. ജില്ലയിലെ പ്രശ്‌നങ്ങളില്‍ പരിഹാരം ഉണ്ടാകാത്തതിനാല്‍ അഹമ്മദ് കബീര്‍ വിഭാഗം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നില്ല.കഴിഞ്ഞ ദിവസം മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി പി എം എ സലാം വിളിച്ച് ചേര്‍ത്ത
ഗാസ ഐക്യദാര്‍ഢ്യ സദസിനായുള്ള സംഘാടക സമിതി യോഗത്തിലും പാര്‍ട്ടി ദേശീയ സെക്രട്ടറി ടി എ അഹമ്മദ് കബീര്‍ പങ്കെടുത്തില്ല.

 

By admin