ന്യൂ ഡൽഹി : മുസ്‌ലിം ലീഗ് നേതാക്കളും പ്രവർത്തകരും സന്തോഷിക്കുന്ന ദിവസമായിരിക്കും ഇന്നെന്ന് എനിക്കറിയാം, സുപ്രിം കോടതിയുടെ ഈ തത്കാലിക വിധി ഏറെ ആശ്വാസകരമാണ് വക്കഫ് ഉൾപ്പെടെയുള്ള നിയമ പോരാട്ടത്തിൽ മുസ്‌ലിം ലീഗിന്റെ കൂടെയുണ്ടാകുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു- കപിൽ സിബൽ ഹാരിസ് ബീരാൻ എം പിയോട് പറഞ്ഞു. ഇതൊരു താൽക്കാലിക വിധിയാണെങ്കിലും കോടതിയിലും പാർലമെന്റിലും പോരാട്ടം തുടരുന്ന മറ്റു അനേകം വിഷയൾക്ക് ഊർജ്ജം പകരുന്നതാണ് മുസ്ലിംലീഗിന് ഇന്നത്തെ സുപ്രീംകോടതി വിധിയെന്നും തുടർന്നുള്ള എല്ലാ പോരാട്ടങ്ങളിലും ലീഗിന്റെ കൂടെ താനുണ്ടാകുമെന്നും സിബൽ ഉറപ്പ് നൽകി.
എംഎസ്എഫ് ദേശീയ പ്രസിഡണ്ട് പി വി അഹമ്മദ് സാജു, കെഎംസിസി ജനറൽ സെക്രട്ടറി കെ കെ മുഹമ്മദ് ഹലീം, അഡ്വക്കേറ്റ് ബാഫഖി തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.