മുസ്‌ലിം ലീഗിന്റെ മതേതരത്വത്തിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. വെള്ളാപ്പള്ളി ആരെയാണ് ഉദ്ദേശിച്ചതെന്ന് കേള്‍ക്കുന്നവര്‍ക്ക് മനസ്സിലായിട്ടുണ്ട്. അതേക്കുറിച്ച് സംസാരിക്കുമ്പോള്‍ മുഖ്യമന്ത്രി ലീഗിനെ പഴിചാരിയത് ശരിയായില്ല. മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്ന് കേരളത്തിന്റെ പൊതുസമൂഹത്തിന് അറിയാം.
വഖഫ് പ്രശ്നം ദേശീയ പ്രശ്നമായിട്ടാണ് ഞങ്ങള്‍ കാണുന്നത്. തീര്‍ത്തും സമാധാനപരമായ സമരത്തിനാണ് മുസ്‌ലിം ലീഗ് നേതൃത്വം നല്‍കുക. വെറുപ്പിന്റെ പ്രചാരകര്‍ ആരായാലും ഞങ്ങള്‍ അതിനെ അനുകൂലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.