
മലപ്പുറം: നിയമസഭാ തിഞ്ഞെടുപ്പിലെ മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നു.ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്ന മുതിര്‍ന്ന നേതാവ് എം.കെ. മുനീര്‍ മത്സരിക്കുന്നില്ല.രണ്ട് വനിതകള്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചു. ഫാത്തിമ തെഹ്‌ലിയ പേരാമ്പ്രയില്‍ മത്സരിക്കും.ജയന്തി രാജന്‍ കൂത്തുപറമ്പില്‍ ജനവിധി തേടും. പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയ്‌ക്ക് പകരം മലപ്പുറത്ത് സ്ഥാനാര്‍ത്ഥിയാകും. വേങ്ങരയില്‍ കെ.എം. ഷാജിയാണ് സ്ഥാനാര്‍ഥി. ഫൈസല്‍ ബാബുവാണ് കോഴിക്കോട് സൗത്തില്‍ ലീഗ് സ്ഥാനാര്‍ഥി.
മഞ്ചേശ്വരം എ.കെ.എം. അഷ്‌റഫ്, ഏറനാട് പി.കെ. ബഷീര്‍,താനൂര്‍ പി.കെ. നവാസ്, മങ്കട മഞ്ഞളാംകുഴി അലി, മഞ്ചേരി റഹ്മത്തുല്ല, കൊടുവള്ളി പി.കെ. ഫിറോസ്, കാസര്‍കോട് കല്ലട്ര മായിന്‍ ഹാജി, അഴീക്കോട് കരീം ചേലേരി, കുറ്റ്യാടി പാറയ്‌ക്കല്‍ അബ്ദുല്ല, തിരുവമ്പാടി ഖാസിം കൂടരഞ്ഞി, വള്ളിക്കുന്ന് ടി.വി. എബ്രാഹിം, കുന്നമംഗലം റസാഖ് മാസ്റ്റര്‍, കൊണ്ടോട്ടി ടി.പി. അഷ്‌റഫലി, പെരിന്തല്‍മണ്ണ നജീബ് കാന്തപുരം, കോട്ടയ്‌ക്കല്‍ ആബിദ് ഹുസൈന്‍ തങ്ങള്‍, തിരൂര്‍ കുറുക്കോളി മൊയ്ദീന്‍, താനൂര്‍ പി.കെ. നവാസ്, തിരൂരങ്ങാടി പിഎംഎ സമീര്‍, മണ്ണാര്‍ക്കാട് എന്‍. ഷംസുദ്ദീന്‍, ഗുരുവായൂര്‍ ടി.എച്ച്. റഷീദ്, കളമശ്ശേരി വി.ഇ. അബ്ദുല്‍ ഗഫൂര്‍.
25 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.പുനലൂരിലെയും ചേലക്കരയിലെയും സ്ഥാനാര്‍ഥികളെ രണ്ടു ദിവസത്തിനുളളില്‍ പ്രഖ്യാപിക്കും. കോങ്ങാട് സീറ്റ് കോണ്‍ഗ്രസിനു നല്‍കിയെന്ന് ലീഗ് നേതൃത്വം അറിയിച്ചു. പുനലൂരാണോ ചടയമംഗലമാണോ ലീഗിന്റെ സീറ്റ് എന്നതില്‍ ധാരണയിലെത്തിയിട്ടില്ല.