മുസ്‌ലിം വിദ്വേഷ പ്രസ്താവനകളിൽ കെ.ടി ജലീലിന്റെ പരാമർശങ്ങൾ ഏറ്റെടുത്ത് പി.സി ജോർജ്ജ്. ഞാനും ജലീലും പറയുന്നത് ഒന്നുതന്നെയാണെന്ന് പി.സി ജോർജ്ജ് പറഞ്ഞു.
കെ.ടി ജലീലിനെതിരെ പരാതി കൊടുക്കാത്തത് എന്താണ്? സ്വർണ്ണക്കടത്ത് ഒരു ജില്ലയിൽ മാത്രമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ കേസുണ്ടോ? ലൗ ജിഹാദുണ്ടെന്ന് ഒന്നര പതിറ്റാണ്ട് മുമ്പ് പറഞ്ഞ വി.എസ് ജീവിച്ചിരിപ്പുണ്ട്. കേസ് കൊടുക്ക്. – എന്നും പി.സി ജോർജ്ജ് പറഞ്ഞു.
അടുത്തിടെ എം.ഡി.എം.എ, കഞ്ചാവ് കേസുകളിൽ കുടുങ്ങിയവരെ പരിശോധിച്ചാൽ അവരെല്ലാം മദ്രസയിൽ പോയവരാണ് എന്നായിരുന്നു ജലീലിന്റെ പരാമർശം.