• Sat. Jan 4th, 2025

24×7 Live News

Apdin News

മുസ്ലീം സംഘടനകളുടെ പ്രതിഷേധങ്ങൾ തള്ളി ; ബുർഖ നിരോധനം നടപ്പാക്കി സ്വിറ്റ്സർലൻഡ്

Byadmin

Jan 1, 2025


ബേൺ: മുസ്ലീം സംഘടനകളുടെ ശക്തമായ വിമർശനങ്ങൾക്കിടയിലും ബുർഖ നിരോധനം നടപ്പാക്കി സ്വിറ്റ്സർലൻഡ്. നാഷണൽ കൗൺസിൽ ഓഫ് സ്വിറ്റ്സർലൻഡ് 2022-ലാണ് ഈ നിയമം അംഗീകരിച്ചത്. ഇതനുസരിച്ച് പൊതുസ്ഥലങ്ങൾ, ഓഫീസുകൾ, കടകൾ, റസ്‌റ്റോറൻ്റുകൾ എന്നിവിടങ്ങളിൽ സ്ത്രീകൾ മുഖം പൂർണമായും മറയ്‌ക്കുന്നത് വിലക്കും. 2009ൽ രാജ്യത്ത് പുതിയ മിനാരങ്ങൾ നിർമിക്കുന്നത് നിരോധിച്ച അതേ സംഘമാണ് ബുർഖ നിരോധനം ഏർപ്പെടുത്തിയത്.

നിയമം ലംഘിച്ച് മുഖാവരണം ധരിച്ചാൽ 1,000 സ്വിസ് ഫ്രാങ്ക്‌സ് .(ഏകദേശം 95,000 ഇന്ത്യൻ രൂപ) പിഴയടക്കേണ്ടി വരും.2022ലാണ് സ്വിറ്റ്‌സർലൻഡിൽ മുഖാവരണം നിരോധിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ ഉയർന്നുവന്നത്. തുടർന്ന് വിഷയത്തിൽ തെരഞ്ഞെടുപ്പ് നടന്നു. 51.2 ശതമാനം ആളുകൾ ബുർഖ നിരോധിക്കാൻ വോട്ട് ചെയ്തപ്പോൾ 48.8 ശതമാനം ആളുകൾ ബുർഖ നിരോധിക്കുന്നതിനെ എതിർത്തു. മുഖാവരണങ്ങൾ നിരോധിക്കാനായി ആദ്യമായി ആവശ്യം മുന്നോട്ടുവെച്ചത് സ്വസ് വലതുപക്ഷ പാർട്ടിയായ എസ്.വി.പിയാണ്. തീവ്രവാദം നിർത്തു എന്ന കാംപെയിനാണ് പാർട്ടി മുന്നോട്ടുവെച്ചത്.

ആരോഗ്യ, സുരക്ഷാ കാരണങ്ങളാൽ അല്ലെങ്കിൽ കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് മുഖം മറയ്‌ക്കാൻ അനുമതി നൽകുമെന്നും സർക്കാർ അറിയിച്ചു. കലാപരമായ അല്ലെങ്കിൽ വിനോദ ആവശ്യങ്ങൾക്കും പരസ്യ ആവശ്യങ്ങൾക്കും ബുർഖ ധരിക്കാൻ അനുമതി നൽകും.



By admin