• Wed. Apr 16th, 2025

24×7 Live News

Apdin News

മുസ്ലീങ്ങൾക്ക് വേണ്ടി മാത്രമല്ല, മറ്റ് മതങ്ങൾക്കും വേണ്ടി നിലനിൽക്കുന്ന വഖഫ് ബോർഡ് ; യുഎഇയിലെ വഖഫ് ബോർഡ് മാതൃകയാണെന്ന് ഇമാം മുഹമ്മദ് തൗഹിദി

Byadmin

Apr 14, 2025



ന്യൂദൽഹി : യുഎഇയിലെ വഖഫ് ബോർഡ് മുസ്ലീം രാജ്യങ്ങൾക്ക് മാതൃകയാണെന്ന് ഇസ്ലാമിക പണ്ഡിതൻ ഇമാം മുഹമ്മദ് തൗഹിദി . യുഎഇയിലെ വഖഫ് ബോർഡ് മുസ്ലീങ്ങൾക്ക് വേണ്ടി മാത്രമല്ല, മറ്റ് മതങ്ങളുടെ ആരാധനാലയങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്നുവെന്ന് തൗഹിദി പറഞ്ഞു.

സുതാര്യത, നിയമപാലനം, മതസഹിഷ്ണുത തുടങ്ങിയ പരമപ്രധാനമായ മൂല്യങ്ങൾ ഈ വഖഫ് ബോർഡ് കാത്തുസൂക്ഷിക്കുന്നു . യുഎഇ വഖഫ് ബോർഡ് സമൂഹത്തെയും മാനവികതയെയും സേവിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇത് മറ്റ് രാജ്യങ്ങൾക്ക് മാതൃകയാക്കാമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡ് സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നുണ്ടെന്നും അത് സർക്കാരിന്റെ മേൽനോട്ടത്തിൽ തുടരുന്നുണ്ടെന്നും ഉറപ്പാക്കാനും തൗഹീദി ഇന്ത്യൻ മുസ്ലീങ്ങളെ ഉപദേശിച്ചു.

തന്റെ വീക്ഷണങ്ങളുടെ പേരിൽ തീവ്ര ഇസ്ലാമിസ്റ്റുകൾക്കിടയിൽ തൗഹീദി വിവാദപരമായ നിലപാടുകൾ സ്വീകരിച്ചിട്ടുണ്ട്. മുസ്ലീം ഉമ്മത്ത് വഖഫിന്റെ പേരിൽ നടന്നുകൊണ്ടിരിക്കുന്ന ക്രമക്കേടുകൾ അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു.

മുൻപ് കശ്മീർ വിഷയത്തിലും അദ്ദേഹം ഇന്ത്യയ്‌ക്കൊപ്പം നിന്നിരുന്നു . ‘ കശ്മീർ ഒരിക്കലും പാകിസ്ഥാന്റെ ഭാഗമായിരുന്നില്ല. കശ്മീർ ഒരിക്കലും പാകിസ്ഥാന്റെ ഭാഗമാകുകയുമില്ല. പാകിസ്ഥാനും കശ്മീരും ഇന്ത്യയുടേതാണ്. ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്ന മുസ്ലീങ്ങൾ… മുഴുവൻ പ്രദേശവും ഹിന്ദു ഭൂമിയാണെന്ന വസ്തുതയെ മാറ്റില്ല. ഇന്ത്യ ഇസ്ലാമിനേക്കാൾ പഴക്കമുള്ളതാണ്, പാകിസ്ഥാൻ എന്ന കാര്യം പറയേണ്ടതില്ലല്ലോ. സത്യം പറയൂ ‘ എന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.

 

By admin