
ധക്ക: ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി കലാപത്തിന് നേതൃത്വം നല്കിയ, അവിടുത്തെ ഇപ്പോഴത്തെ ഭരണാധികാരിയായ മുഹമ്മദ് യൂനസിന്റെ വലംകയ്യായ ഒസ്മാന്‍ ഹാദി മരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വെടിയേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന ഒസ്മാന‍് ഹാദി വ്യാഴാഴ്ചയാണ് മരിച്ചത്.
ഇതോടെ ബംഗ്ലാദേശില്‍ ഉടനീളം കലാപം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ഒസ്മാന്‍ ഹാദിയുടെ നേതൃത്വത്തിലുള്ള കലാപത്തിലാണ് ബംഗ്ലാദേശിന്റെ മുന്‍ പ്രസിഡന്‍റ് ഷേഖ് ഹസീന സ്ഥാനഭ്രഷ്ടയാക്കപ്പെട്ടത്.
ഈ പശ്ചാത്തലത്തില്‍ രാജ്യത്തെ ഉടന്‍ അഭിസംബോധന ചെയ്യുമെന്ന് ബംഗ്ലാദേശ് സര്‍ക്കാരിന്റെ ചുമതലയുള്ള മുഹമ്മദ് യൂനസ് പ്രഖ്യാപിച്ചു.