• Sun. Nov 9th, 2025

24×7 Live News

Apdin News

മുൻമന്ത്രി കെ. രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകും

Byadmin

Nov 9, 2025



മുൻമന്ത്രി കെ. രാജു തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമാകും. സിപിഐയുടെ പ്രതിനിധി ആയാണ് കെ.രാജു ബോർഡ് അംഗം ആകുന്നത്. പുനലൂരിൽ നിന്നുള്ള നേതാവായ കെ. രാജു ‌സിപിഐ സംസ്ഥാന കൗൺസിൽ അംഗമാണ്. കെ ജയകുമാറിനെ പ്രസിഡന്റായി സിപിഐഎം തീരുമാനിച്ചപ്പോൾ സാമുദായിക സമവാക്യം പാലിക്കേണ്ടതുണ്ടെന്ന തീരുമാനത്തിലേക്ക് സിപിഐ എത്തുകയായിരുന്നു.

തുടർന്നാണ് കെ രാജുവിനെ പരിഗണിച്ചത്. നേരത്തെ വിളപ്പിൽ രാധാകൃഷ്ണനെയാണ് സിപിഐ പ്രതിനിധിയായി തിരഞ്ഞെടുത്തിരുന്നത്. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നായിരുന്നു വിളപ്പിൽ രാധാകൃഷ്ണനെ മാറ്റിയത്.

നിലവിൽ കെ ജയകുമാർ പ്രസിഡന്റായാൽ സിപിഐ പ്രതിനിധിയായി വിളപ്പിൽ രാധാകൃഷ്ണൻ ദേവസ്വം ബോർഡ് അംഗം കൂടിയായി ഒരേ സമുദായത്തിൽ നിന്നുള്ളവരാകുമെന്നായിരുന്നു മുഖ്യമന്ത്രി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി അറിയിച്ചത്. തുടർന്ന് വിളപ്പിൽ രാധാകൃഷ്ണനെ മാറ്റുകയായിരുന്നു. കെ രാജുവിനെ ദേവസ്വം ബോർഡ് അം​ഗമായി തീരുമാനിച്ച പ്രഖ്യാപനം ഉടനെ ഉണ്ടാകും.

By admin