ബീജിങ് > ഇന്ത്യൻ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി ചൈനയുടെ വിദേശകാര്യ മന്ത്രാലയം. ഇന്ത്യ––ചൈന ബന്ധത്തിൽ അദ്ദേഹം നിരവധി സംഭാവനകൾ നൽകിയിട്ടുള്ളതായി ചൈന പറഞ്ഞു. മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ ഇന്ത്യയ്ക്ക് ഒരു മഹാനായ മനുഷ്യനെയും ഫ്രാൻസിന് തങ്ങളുടെ സുഹൃത്തിനെയുമാണ് നഷ്ടപ്പെട്ടതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. ദേശീയ തലത്തിലും അന്തർ ദേശീയ തലത്തിലും നിരവധി നേതാക്കൾ അനുശോചനം രേഖപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്‌ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ, മുഖ്യമന്ത്രി പിണറായി വിജയൻ, രാഹുൽ ഗാന്ധി, എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി, ആർജെഡി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്, രഘുറാം രാജൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങി രാഷ്‌ട്രീയ രംഗത്തെ നിരവധി പേർ അനുശോചനം അറിയിച്ചു.
ആരോഗ്യനില മോശമായതിനെ തുടർന്ന് മൻമോഹൻ സിങ്ങിനെ വ്യാഴാഴ്‌ച ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. രാത്രി എട്ടു മണിയോടു കൂടി ഡൽഹിയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. തുടർന്ന് എയിംസിലെ തീവ്ര പരിചരണ വിഭാഗത്തിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. രാത്രി 9.51നായിരുന്നു അന്ത്യം.
India has lost a great man, and France a true friend, in the person of Dr. Manmohan Singh. He had devoted his life to his country. Our thoughts are with his family and the people of India.
— Emmanuel Macron (@EmmanuelMacron) December 27, 2024
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ