
തിരുവനന്തപുരം മുന്‍ മേയര്‍ ആര്യ രാജേന്ദ്രനുമായുള്ള ആ ഒരൊറ്റ വാക്കേറ്റമാന് മുൻ കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ ജീവിതം തന്നെ തകിടം മറിച്ചത്.കെഎസ്ആര്‍ടിസിയിലെ ജോലി പോയി, സ്വകാര്യ ബസുകളില്‍ കയറിയെങ്കിലും മോട്ടോര്‍ വാഹന വകുപ്പ് വിടാതെ പിന്തുടര്‍ന്നു. ഇതോടെ യദു ഡ്രൈവർ ജോലി തന്നെ ഉപേക്ഷിച്ചു. കുടുംബം പോറ്റാന്‍ സൊമാറ്റോ ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാരന്റെ കുപ്പായമിട്ടിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍.
തദ്ദേശ തിരഞ്ഞെടുപ്പ് സമയത്ത് ബിജെപി അധികാരത്തിലെത്തിയാല്‍ യദുവിനെ മേയറുടെ ഡ്രൈവറാക്കുമെന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രചാരണം നടന്നിരുന്നു. എന്നാല്‍ അത്തരത്തില്‍ ഔദ്യോഗികമായ ഉറപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് യദു പറയുന്നു. എങ്കിലും മികച്ചൊരു ജോലിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് അദ്ദേഹം.2024 ഏപ്രില്‍ 27 ന് രാത്രി 10ഓടെ ആയിരുന്നു പാളയം സാഫല്യം കോംപ്ലക്‌സിന് സമീപം യദുവിന്റെ ജീവിതം മാറ്റി മറിച്ച സംഭവം നടക്കുന്നത്.
ആര്യയും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവും സഞ്ചരിച്ചിരുന്ന കാറില്‍ ബസ് തട്ടിയെന്ന് ആരോപിച്ചായിരുന്നു നടുറോഡില്‍ വാക്കേറ്റമുണ്ടായത്.സംഭവം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേസെവിടെയുമെത്താത്തതിനാല്‍ തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ യദുവിന് സാധിച്ചില്ല.വിവാദത്തിന് ശേഷം ആര്യാ രാജേന്ദ്രനെ നേരിട്ട് കണ്ടിട്ടില്ല. കാണരുതെന്നാണ് പ്രാര്‍ഥനയെന്നും യദു പറയുന്നു.ഇനി അഥവാ കണ്ടുമുട്ടിയാല്‍ വല്ല കള്ളക്കേസും കൂടി തലയില്‍ വരുമോ എന്നാണ് പേടിയെന്നാണ് യദു പറയുന്നത്.