
ധര്‍മശാല: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി-20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഭാരതത്തിന് ഏഴ് വിക്കറ്റിന്റെ മിന്നും ജയം. 118 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഭാരതം ഓവറില്‍ മൂന്ന്് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
ഭാരതത്തിന് മികച്ച തുടക്കം നല്‍കിയ ഓപ്പണര്‍മാരായ അഭിഷേക് ശര്‍മയുടെയും (18 പന്തില്‍ 35) ശുഭ്മന്‍ ഗില്ലിന്റെയും (28) പ്രകടനം ഭാരത ജയത്തിന്റെ അടിത്തറയായി. തട്ടിയും തടഞ്ഞും മുന്നേറിയ ശുഭ്മന്‍ ഗില്‍ പിടിച്ചുനിന്നത് ആശ്വാസകരമാണ്.
തിലക് വര്‍മ (26) ഉത്തരവാദിത്വത്തോടെ കളിച്ച് ഭാരത്തിന് പരമ്പരയില്‍ 2-1 ലീഡ് സമ്മാനിച്ചു. നായകന്‍ 12 റണ്‍സ് മാത്രമെടുത്ത് വീണ്ടും നിരാശപ്പെടുത്തി. 4 പന്തില്‍ 10 റണ്‍സുമായി ശിവം ദുബെ പുറത്താകാതെ നിന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറില്‍ 117ന് എല്ലാവരും പുറത്തായി. 46 പന്തില്‍ 61 റണ്‍സെടുത്ത ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രമാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.
ട്രിസ്റ്റണ്‍ സ്റ്റബ്സ് (9), കോര്‍ബിന്‍ ബോഷ് (4) എന്നിവര്‍ നിരാശപ്പെടുത്തി. ഡോണോവന്‍ ഫെരേറ (20), നോര്‍ജെ (12) എന്നിവര്‍ മാത്രമാണ് പിന്നീട് വന്നവരില്‍ രണ്ടക്കം കണ്ടത്. ഇന്ത്യക്ക് വേണ്ടി അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. ജസ്പ്രിത് ബുമ്ര, അക്സര്‍ പട്ടേല്‍ എന്നിവര്‍ കളിക്കുന്നില്ല. ഹര്‍ഷിത്, കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലെത്തി.
സഞ്ജു സാംസണ് തുടര്‍ച്ചയായ മൂന്നാം ടി20 മത്സരത്തിലും അവസരം ലഭിച്ചില്ല. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും 1-1 ഒപ്പത്തിനൊപ്പമാണ്.