• Tue. Nov 4th, 2025

24×7 Live News

Apdin News

മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാരായ വനിതയെ ഭീഷണിപ്പെടുത്തി സി പി എം നേതാവ്, ഭീഷണി റവന്യൂ ഭൂമിയിലെ മരം മുറി തടഞ്ഞതിന്

Byadmin

Nov 4, 2025



ഇടുക്കി: റവന്യൂ ഭൂമിയിലെ മരം മുറി തടഞ്ഞ മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഗായത്രി ദേവിയെ സിപിഎം മൂന്നാര്‍ ഏരിയ കമ്മിറ്റി അംഗം ഭീഷണിപ്പെടുത്തി. സംഭവത്തില്‍ ജില്ലാ കളക്ടര്‍ക്കും പൊലീസിലും സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പരാതി നല്‍കി.

ദേവികുളത്തെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍നിന്ന് നവംബര്‍ ഒന്നിന് സ്വകാര്യ വ്യക്തി മരങ്ങള്‍ മുറിച്ചിരുന്നു. ഇത് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ തടഞ്ഞു. ട്രീ കമ്മിറ്റി ഉത്തരവിന്റെ മറവില്‍ മരങ്ങള്‍ മുറിച്ച് കടത്താനുള്ള ശ്രമം നടന്നു എന്നായിരുന്നു കണ്ടെത്തല്‍. തുടര്‍ന്നാണ് സിപിഎം ഏരിയ കമ്മിറ്റി അംഗം ജോബി ജോണ്‍ ഭീഷണിപ്പെടുത്തിയതെന്ന് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഗായത്രി ദേവി പറഞ്ഞു.

മരം മുറി തടഞ്ഞപ്പോള്‍ സ്ഥലത്തുണ്ടായിരുന്നെങ്കില്‍ സ്‌പെഷ്യല്‍ തഹസില്‍ദാരെ കൈകാര്യം ചെയ്‌തേനെ എന്ന് ജോബി ജോണ്‍ പറഞ്ഞതായാണ് പരാതിയില്‍ പറയുന്നത്.എന്നാല്‍ സ്‌പെഷ്യല്‍ തഹസില്‍ദാരുടെ ആരോപണം ജോബി ജോണ്‍ നിഷേധിച്ചു. അപകട ഭീഷണി ഉയര്‍ത്തി നിന്നിരുന്ന മരങ്ങള്‍ മുറിച്ചുമാറ്റിയ നടപടി തടഞ്ഞതിനെതിരെ പ്രതികരിക്കുകയായിരുന്നു എന്നാണ് ജോബി ജോണിന്റെ അവകാശവാദം.

By admin