• Fri. Mar 7th, 2025

24×7 Live News

Apdin News

മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യവുമായി സെന്‍സര്‍ ബോര്‍ഡിന്റെ U/A സര്‍ട്ടിഫിക്കറ്റോടു കൂടി മാര്‍ച്ച് 27ന് എമ്പുരാന് തിയേറ്ററിലേക്ക്

Byadmin

Mar 6, 2025


മാർച്ച് 27ന് തിയേറ്ററിലെത്തുന്ന മോഹൻലാൽ, മലയാള ചിത്രം ‘L2: എമ്പുരാൻ’ (L2: Empuraan) സെൻസർ ബോർഡിന്റെ U/A സർട്ടിഫിക്കറ്റോടു കൂടി റിലീസിന് തയാറെടുക്കുന്നു. മൂന്നു മണിക്കൂറാണ് സിനിമയുടെ ദൈർഘ്യം.

സിനിമയിലേക്ക് വരുമ്പോൾ, 2019 ലെ ലൂസിഫർ അവസാനിച്ചത് താൻ യഥാർത്ഥത്തിൽ ഖുറേഷി അബ്രാം ആണെന്ന് സ്റ്റീഫൻ നെടുമ്പള്ളി വെളിപ്പെടുത്തികൊണ്ടാണ്. ഖുറേഷിയുടെ കറുത്ത വസ്ത്രങ്ങൾക്കായി സ്റ്റീഫൻ തൻ്റെ വെളുത്ത വസ്ത്രങ്ങൾ ഉപേക്ഷിച്ചതോടെ, L2 എമ്പുരാൻ ഇരുണ്ട ലോകത്തിലേക്ക് പ്രവേശിക്കാൻ പോകുകയാണെന്ന പ്രതീക്ഷ വളരെ കൂടുതലാണ്.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിൻ്റെ രണ്ടാം ഭാഗമാണ് മുരളി ഗോപി തിരക്കഥയെഴുതിയ എമ്പുരാൻ. 400 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ആശിർവാദ് സിനിമാസ്, ഹോംബാലെ ഫിലിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ, വിജയ് കിർഗന്ദൂർ, സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ദീപക് ദേവാണ് സംഗീതം. ഛായാഗ്രഹണം: സുജിത് വാസുദേവ്. ഇന്ത്യ, അമേരിക്ക, യു.എ.ഇ., യു.കെ. എന്നിവയുൾപ്പെടെ നിരവധി സ്ഥലങ്ങളിലാണ് ‘എമ്പുരാൻ’ ചിത്രീകരിച്ചത്.

ഇന്ത്യയിൽ ഗുജറാത്ത്, ഹൈദരാബാദ്, ഫരീദാബാദ്, ഷിംല, ലഡാക്ക്, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും, അമേരിക്കയിൽ ന്യൂയോർക്ക്, ന്യൂ മെക്സിക്കോ, ലൂസിയാന, സാൻ ഫ്രാൻസിസ്കോ, അറ്റ്ലാന്റ എന്നിവിടങ്ങളിലും ചിത്രീകരണം നടന്നു. യു.എ.ഇയിൽ റാസ് അൽ-ഖൈമയിലായിരുന്നു ഷൂട്ടിംഗ്.

മോഹൻലാൽ കഥാപാത്രമായ അബ്രാം ഖുറേഷി, പൃഥ്വിരാജിന്റെ സായിദ് മസൂദ് തുടങ്ങിയ വേഷങ്ങളുടെ കൂടുതൽ ആഴത്തിലെ ആവിഷ്കരണമാകും എമ്പുരാനിൽ കാണുക. ചിത്രത്തിലെ 36 കഥാപാത്രങ്ങളെ നീണ്ട 18 ദിവസങ്ങൾ കൊണ്ട്‌ അവതരിപ്പിക്കുന്ന ഒരു വീഡിയോ സീരീസ് ഈ ചിത്രത്തിന്റെ ഭാഗമായിരുന്നു. രാജ്യത്തിനകത്തും വിദേശത്തു നിന്നുമുള്ള കഥാപാത്രങ്ങൾ സിനിമയുടെ ഭാഗമാണ്.

By admin