കൊച്ചി: മൂവാറ്റുപുഴയാറില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. കാണാതായ ഒരാള്‍ക്കുവേണ്ടി തെരച്ചില്‍ നടത്തുകയാണ്. എറണാകുളം പിറവത്താണ് സംഭവം.
ചോറ്റാനിക്കര എരുവേലി സ്വദേശി ആല്‍ബിന്‍ ഏലിയാസ് (23) ആണ് മരിച്ചത്.കാണാതായ മാനന്തവാടി സ്വദേശി അര്‍ജുനായി (23) തെരച്ചില്‍ നടത്തുന്നു. ഒഴുക്കില്‍പ്പെട്ടപ്പോള്‍ കൂടെയുണ്ടായിരുന്ന ഒരാള്‍ നീന്തിരക്ഷപ്പെട്ടു.
മൂവാറ്റുപുഴ ഇലാഹിയ കോളേജ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. ബിരുദ ദാനച്ചടങ്ങുകള്‍ക്കായി എത്തിയതായിരുന്നു ഇവര്‍.ആല്‍ബിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.