• Thu. Nov 6th, 2025

24×7 Live News

Apdin News

മൂവാറ്റുപുഴയിൽ ബിഷപ്പ് സഞ്ചരിച്ചിരുന്ന കാറിനു നേരെ ആക്രമണം നടത്തിയവർ പിടിയിൽ : അറസ്റ്റിലായത് കഞ്ഞിക്കുഴി സ്വദേശികളായ അൻവറും ബാസിമും

Byadmin

Nov 6, 2025



മൂവാറ്റുപുഴ : മൂവാറ്റുപുഴയിൽ ഷംഷാബാദ് ബിഷപ്പ് സഞ്ചരിച്ചിരുന്ന കാറിനു നേരെ രാത്രി ആക്രമണം നടത്തിയ ഇടുക്കി കഞ്ഞിക്കുഴി വെള്ളാപ്പിള്ളിയിൽ വീട്ടിൽ അൻവർ നജീബ്(23),വണ്ണപ്പുറം അമ്പലപ്പടി ഭാഗത്ത് കാഞ്ഞാം പറമ്പിൽ വീട്ടിൽ ബാസിം നിസാർ (22) എന്നിവരെയാണ് മൂവാറ്റുപുഴ ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

പെരുമ്പാവൂർ ഭാഗത്ത് വെച്ച് ബിഷപ്പ് സഞ്ചരിച്ചിരുന്ന കാറും പ്രതികൾ സഞ്ചരിച്ചിരുന്ന ലോറിയും തമ്മിൽ തട്ടിയതിനെ തുടർന്നുണ്ടായ വാക്കു തർക്കമാണ് മൂവാറ്റുപുഴയിൽ വെള്ളൂർക്കുന്നം ഭാഗത്ത് വെച്ച് ആക്രമത്തിൽ കലാശിച്ചത്.

പ്രതികളെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തിൽ എസ് ഐ മാരായ ബിനു വർഗീസ് എൽദോസ് പി വി ,എ എസ് ഐ പോൾ വർഗീസ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബോസ് ബേബി, ഹാരിസ് എച്ച്, നിസാർ കെ പി എന്നിവരും ഉണ്ടായിരുന്നു.

By admin